രാമക്ഷേത്ര ചടങ്ങിലേക്ക് നേരിട്ട് ക്ഷണം കിട്ടിയ കാര്യവും ചടങ്ങിൽ പങ്കെടുക്കില്ലെന്നതും സിപിഐ എം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുക്കില്ലെന്നത് വളരെ കൃത്യമായ രാഷ്ട്രീയ നിലപാടാണ്. സിപിഐ എമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. സിപിഐ എം വിശ്വാസത്തിന് എതിരല്ല.
