Skip to main content

ഇന്ത്യ ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവർ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഫാസിസത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍എസ്എസ് സ്വീകരിക്കുന്നത്.

ഇന്ത്യയെ മത രാഷ്ട്രമാക്കുക എന്ന ഹിന്ദുത്വ അജണ്ടയിലേയ്ക്കുള്ള കൈവഴിയാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന നിലപാടിനോട് ഗാന്ധിജി വിയോജിച്ചതു കൊണ്ടാണ് അദ്ദേഹത്തെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ കൊലപ്പെടുത്തിയത്. മഹാത്മാ ഗാന്ധിയെ കൊന്നത് യാദൃശ്ചികമല്ല. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ സ്വീകരിച്ച വംശശുദ്ധി നയം ഇന്ത്യയില്‍ പിന്തുടരണമെന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. വംശശുദ്ധിക്കു വേണ്ടി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും കൊല്ലപ്പെടുത്തണമെന്നാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രം.

ഇലക്ടറല്‍ ബോണ്ട് വിവരം പുറത്തുവരാന്‍ പോകുമ്പോഴാണ് പൗരത്വ ഭേദഗതി ചട്ടം പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ മൗലികമായ രൂപഭാവങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമം. എന്നാൽ പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ മനോഭാവമാണ്. രാമക്ഷേത്ര ഉദ്ഘാടന വേളയും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയ്ക്ക് മറ്റൊരു ഉദാഹരണമാണ്. കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്താല്‍ അത് നേതൃത്വം തന്നെ ലംഘിക്കുന്നു. സംഘടനാപരമായ കരുത്തില്ലായ്മയാണ് അതിനു കാരണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.