കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്. ഡിവൈഎഫ്ഐയിലൂടെ പൊതു രംഗത്ത് വന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന ഭാരവാഹികളിൽ ഒരാളായും ശ്രദ്ധേയമായ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സമരമുഖങ്ങളിൽ ശക്തമായ നേതൃത്വമായിരുന്നു. സാംസ്കാരിക പരിപാടികളിൽ സജീവസാന്നിധ്യം. ട്രേഡ് യൂണിയൻ സംഘാടനത്തിൽ അസാധാരണ മികവ്, എന്നിങ്ങനെ ഇടപെട്ട എല്ലാ മേഖലകളിലും അദ്ദേഹം സമൂഹത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റി. കുന്നംകുളം മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനം ചെയ്ത അദ്ദേഹം നിയമസഭയിൽ ജനങ്ങളുടെ ആകെ ശബ്ദമാണ് ഉയർത്തിയത്. അദ്ദേഹത്തിൻ്റെ വേർപാട് വേദനാജനകമാണ്. കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു.
