പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന ഇന്ധന വിലവർധന കേന്ദ്ര സർക്കാർ പിൻവലിക്കണം
08/04/2025പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന പാചക വാതക വിലവർധന പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. പൊതു വിഭാഗങ്ങൾക്കും സബ്സിഡി വിഭാഗങ്ങൾക്കുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 50 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇതോടെ 7,000 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുജനങ്ങൾക്കുമേൽ വരുന്നത്.
