Skip to main content

മികവിലേക്ക് കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും

മികവിലേക്ക്‌ കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും. ഉത്തരേന്ത്യയിൽ ചെയ്യുന്ന പോലെ വർഗീയ ധ്രുവീകരണത്തിന്‌ വിദ്യാഭ്യാസമേഖലയെ എങ്ങനെ ഉപയോഗിക്കാമെന്ന ഗവേഷണമാണ്‌ കേരളത്തിലും ആർഎസ്‌എസ്‌ നടത്തുന്നത്‌. ഇത്തരം പ്രവണതകൾ ഭരണഘടനാപരമായും നിയമപരമായും നേരിടും. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കും. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഗവർണറുടെയും രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കും.

ഗവർണറുടെ ചാൻസലർപദവി തുടരേണ്ടതുണ്ടോ എന്നത്‌ ചർച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്‌. ബില്ലുകൾ അനന്തമായി തടഞ്ഞുവയ്‌ക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്‌ ആലോചിക്കും. മതനിരപേക്ഷ ഉള്ളടക്കവും ജനാധിപത്യ മൂല്യങ്ങളും തകർത്ത്‌ വൈസ്‌ ചാൻസലർമാരെയും പ്രൊ വൈസ്‌ചാൻസലർമാരെയും തിരുകിക്കയറ്റി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാണ്‌ സംഘപരിവാർ ശ്രമം. കോൺഗ്രസും ബിജെപിയും മറ്റു വർഗീയശക്തികളുമെല്ലാം ഇതിനെ പിന്തുണയ്‌ക്കുന്നു. കേന്ദ്ര സർക്കാർ ഇടപെടലുകളെ കോൺഗ്രസ്‌ കേന്ദ്രനേതൃത്വം എതിർക്കുമ്പോൾ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ഗവർണർക്കായി വാദിക്കുന്നു. ഇതിന്റെ ഭാഗമാണ്‌ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ ആവശ്യപ്പെടണമെന്ന കെ സുധാകരന്റെ പ്രസ്താവന. നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞെങ്കിലും പറഞ്ഞതെല്ലാം പകൽവെളിച്ചംപോലെ വ്യക്തമാണ്‌. യുഡിഎഫിലെ ലീഗും ആർഎസ്‌പിയും കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനോട്‌ യോജിക്കുന്നില്ല.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.