സിപിഐ എം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും പാർടി സംസ്ഥാന കമ്മിറ്റി അംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന അന്തരിച്ച സഖാവ് കെ. കുഞ്ഞിരാമന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

സിപിഐ എം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും പാർടി സംസ്ഥാന കമ്മിറ്റി അംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന അന്തരിച്ച സഖാവ് കെ. കുഞ്ഞിരാമന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
ഡിസംബർ 20 കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ നവീകരിച്ച കരിവെള്ളൂർ രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്തു. നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനുമെതിരെ ഹൃദയ രക്തം കൊണ്ടെഴുതിയ പ്രതിരോധ ഗാഥയാണ് കരിവെള്ളൂർ സമരം.
സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ചേർത്തല ഏരിയാ സെക്രട്ടറിയുമായ സഖാവ് കെ രാജപ്പൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഖാവിന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടമാണ്. പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സഖാവ് ജനകീയനും മികച്ച സംഘാടകനുമായിരുന്നു.
കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത് കാവിവത്കരണത്തിന് പരസ്യമായി പിന്തുണ നൽകിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഒപ്പമാണോ ഇവിടെയുള്ള ജനാധിപത്യ വിശ്വാസികളായ മറ്റ് കോൺഗ്രസുകാരും മുസ്ലീം ലീഗുമെന്ന് വ്യക്തമാക്കണം.
പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നേ കോൺഗ്രസ് ആദ്യം ബിജെപിയെ തോൽപ്പിക്കാൻ എന്താണ് മാർഗം എന്നാണ് നോക്കേണ്ടത്. ഹിന്ദി ബെൽറ്റിൽ എവിടെയാണ് കോൺഗ്രസ് ഉള്ളത്. കനുഗോലു സിദ്ധാന്തം കൊണ്ടുപോയാലൊന്നും അവിടെ വിജയിക്കാൻ പറ്റില്ല. നല്ല വീട്ടുവീഴ്ച ചെയ്യേണ്ടിവരും.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള കെ സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.
ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
സ. സുശീല ഗോപാലൻ, സ. എ കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.
സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സുശീല ഗോപാലൻ അന്തരിച്ചിട്ട് 22 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 19 വർഷവുമാകുന്നു.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുവൈത്തിലെ മലയാളികളുടെ ക്ഷേമത്തിനായി നടപടികൾ കൈക്കൊണ്ട ഭരണാധികാരിയെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. കുവൈത്ത് ജനതയ്ക്ക് എന്ന പോലെ കേരളത്തിനും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന് പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ് യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ് ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന് അതാണ്.