മുത്തശ്ശി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഒരുപിടി കലാകാരികൾ നമുക്കുണ്ട്. അക്കൂട്ടത്തിൽ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന മുഖങ്ങളിലൊന്ന് ആർ സുബ്ബലക്ഷ്മിയുടേതാണ്. നടിയും സംഗീതജ്ഞയുമായ ആ അതുല്യ പ്രതിഭയുടെ വിടവാങ്ങൽ കലാലോകത്തിന് വലിയ നഷ്ടമാണ്.

മുത്തശ്ശി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഒരുപിടി കലാകാരികൾ നമുക്കുണ്ട്. അക്കൂട്ടത്തിൽ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന മുഖങ്ങളിലൊന്ന് ആർ സുബ്ബലക്ഷ്മിയുടേതാണ്. നടിയും സംഗീതജ്ഞയുമായ ആ അതുല്യ പ്രതിഭയുടെ വിടവാങ്ങൽ കലാലോകത്തിന് വലിയ നഷ്ടമാണ്.
സിപിഐ എം വാളയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എൽ ഗോപാലന്റെ വിയോഗം അത്യന്തം വേദനാജനകമാണ്. സമര സംഘടനാ പ്രവർത്തനങ്ങളിൽ ആവേശ സാന്നിദ്ധ്യമായ സഖാവിനെയാണ് നഷ്ടമാകുന്നത്. മികച്ച സംഘാടകനായ അദ്ദേഹം നാടിന്റെ ഏത് വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ്.
ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.
പതിനാറു വർഷംമുമ്പാണ് യൂത്ത് കോൺഗ്രസിന്റെയും എൻഎസ്യുവിന്റെയും ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി ചുമതലയേറ്റത്. കഴിവുള്ള യുവാക്കളെയും വിദ്യാർഥികളെയും കോൺഗ്രസിലെത്തിക്കുക ലക്ഷ്യമായി കണ്ട രാഹുൽ അതിനായി പല ശ്രമങ്ങളും നടത്തുകയുണ്ടായി.
സിൽക്യാരയിൽ നിന്നും സന്തോഷമെത്തുകയാണ്. തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിക്കുവാൻ സാധിച്ചത് ഏറെ ആഹ്ലാദകരമാണ്. ആശങ്കയുടെയും അനിശ്ചിതത്വങ്ങളുടെയും 400 മണിക്കൂറുകൾക്കൊടുവിൽ തൊഴിലാളികൾ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കയറിവരികയാണ്.
കുസാറ്റ് സർവ്വകലാശാലാ ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.
കുസാറ്റിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.
രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്. അത്യുജ്ജ്വലമായ ആ പോരാട്ട ചരിത്രത്തിന്റെ അനശ്വരമായ ഏടാണ് കൂത്തുപറമ്പിന്റെ രക്തസാക്ഷിത്വം.
എല്ലാമനുഷ്യരും തുല്യരായി ജീവിക്കുന്ന സമത്വ സുന്ദരമായ ലോകക്രമത്തിന് വേണ്ടി ജീവിതം മുഴുവൻ പോരാടിയ ധീരവിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ഓർമ്മ ദിനമാണിന്ന്.
വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയ്യാറാക്കിയ യൂത്ത് കോൺഗ്രസ്, ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയത്.
നവകേരള സദസ്സിനെതിരായ യുഡിഎഫിന്റെ ബഹിഷ്കരണ നിലപാട് ജനം സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് ഇതിനോടകം ചരിത്രത്തില് ഇടം നേടിയിട്ടുണ്ട്. സദസ്സിലെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചതായിരുന്നു.
പരപ്പനങ്ങാടി നഗരസഭ ചെട്ടിപ്പടിയിലെ സഖാവ് കെ പി കുഞ്ഞാലിക്കുട്ടി മാനവികതയുടെ മഹത്തായ മാതൃകയാണ്. ഇ കെ ഇമ്പിച്ചിബാവ ട്രസ്റ്റ് മുഖേന 29.5 സെന്റ് സ്ഥലം 8 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയിരിക്കുകയാണ് സഖാവ്. ഇതിന്റെ രേഖകൾ വിതരണം ചെയ്തു.