Skip to main content

രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തെ സിപിഐ എം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നതിൻ്റെ ഭാഗം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തെ സിപിഐ എം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നതിൻ്റെ ഭാഗമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ ഭരണ നേതൃത്വത്തിലേക്ക് നയിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നു രാമക്ഷേത്ര നിർമ്മാണം. ഇന്ത്യയിലെ മതനിരപേക്ഷവാദികൾ ഈ നടപടിയ്ക്കെതിരെ ശക്തമായി രംഗത്തു വന്നു. ബാബാറി മസ്‌ജിദ് സംരക്ഷിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുന്നതിനും കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് അക്കാലത്തു തന്നെ ജനാധിപത്യ കക്ഷികളെല്ലാം ക്ലീൻചിറ്റ് നൽകിയതാണ്. എന്നാൽ നിസ്സംഗത പാലിക്കുകയാണ് അന്ന് കേന്ദ്രസർക്കാർ ചെയ്‌തത്‌. ഇന്ത്യൻ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെച്ച സംഭവം കൂടിയായിരുന്നു അത്.

മുസ്ലീംങ്ങൾ ആരാധിച്ചിരുന്ന ഒരു ആരാധനാലയം തകർത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയതിൻ്റെ ഭാഗമായാണ് ക്ഷേത്ര നിർമ്മാണം നടന്നിട്ടുള്ളത്. മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത് തിരിച്ചറിയാതെ ഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരായി കേരളത്തിലെ കോൺഗ്രസ്സും അധപതിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന. ഇത് സംബന്ധിച്ച് യുഡിഎഫിലെ ഘടകകക്ഷികളും, കേരളത്തിലെ ജനാധിപത്യ സമൂഹവും പ്രതികരിക്കേണ്ടതുണ്ട്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രിയോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

സ. എം എ ബേബി

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.