Skip to main content

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരപ്പന്തൽ സന്ദർശിച്ചു. വിദ്യാർഥികളോട് സംസാരിച്ചു

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരപ്പന്തൽ സന്ദർശിച്ചു. വിദ്യാർഥികളോട് സംസാരിച്ചു. മാപ്പ് പറഞ്ഞ് അവസാനിപ്പിക്കുന്ന സമരമായി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സമരം മാറില്ല. മാപ്പ് പറഞ്ഞ ചരിത്രം ആർക്കാണുള്ളതെന്ന്‌ എല്ലാവർക്കുമറിയാം. പുറത്താക്കപ്പെട്ട മുഴുവൻ കുട്ടികളും പരീക്ഷ എഴുതിയ ശേഷം മാത്രമേ സമരം അവസാനിക്കൂ. സംസ്‌കൃത സർവകലാശാലയുടെ പ്രവർത്തനം താറുമാറാണ്. ആഗസ്‌ത്‌ 13ന് വന്ന വിസി പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രതിഷേധം നടക്കുമ്പോൾ സിസ തോമസിന് ഒരു പരാതിയും ഉണ്ടായില്ല. അവർ പിന്നീട് കൊടുത്ത കേസിൽ വിദ്യാർഥികൾക്ക് ജാമ്യവും കിട്ടി. അതിനു ശേഷം ഗവർണർ ഇടപെടുന്നു, പ്രശ്നങ്ങൾ വഷളാകുന്നു. ഇതെല്ലാം ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയാണ്. ബിജെപിയും വി ഡി സതീശനും കേരളത്തെ കാവിവൽക്കരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപോലെ പരസ്‌പരം അവർ പിന്തുണച്ചു. ഇതിനെയെല്ലാം മറികടക്കാൻ സാമൂഹ്യ പരിവർത്തനത്തിന്റെ എൻജിനായാണ് സമര പോരാട്ടങ്ങൾ പ്രവർത്തിക്കുന്നത്. അതിനാൽ വിദ്യാർഥി സമരത്തോട് സമൂഹം ഐക്യപ്പെടും.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.