Skip to main content

അഴിമതി നടത്താൻ അവസരം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും യുഡിഎഫ് സർക്കാരിനില്ല

അഴിമതി നടത്താൻ അവസരം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും യുഡിഎഫ് സർക്കാരിനില്ല. സംസ്ഥാനവും ജനങ്ങളും സാധാരണക്കാരന്റെ പ്രയാസങ്ങളുമൊന്നും അവരുടെ വിഷയമേയല്ല. അഴിമതി നടത്താനുള്ള വെപ്രാളത്തിനിടയിൽ സത്യസന്ധമായി ജോലിചെയ്യുന്ന
ഐഎഎസ് ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. മികവാർന്ന പ്രവർത്തനം കാഴ്ചവച്ച പല ഉദ്യോഗസ്ഥരും സർക്കാറിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാനാവാതെ കേരളം വിടാനും ഡെപ്യൂട്ടേഷനിൽ പോകാനും ശ്രമിക്കുകയാണ്.
സ്വകാര്യ പ്ലാറ്റ്ഫോം വഴി നിയമപരമല്ലാതെ വൈദ്യുതി വാങ്ങാൻ വി ഡി സതീശൻ ഏകപക്ഷീയമായി നീങ്ങിയത് ദുരൂഹമാണ്. വൈദ്യുതി ബോർഡിന്റെയും വൈദ്യുതി മന്ത്രിയുടെയും നിലപാടിന് വിരുദ്ധമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമ്പോൾ ഇടപാടിൽ അഴിമതിയുണ്ടെന്ന് ജനങ്ങൾ സ്വാഭാവികമായും സംശയിക്കും. ഇതിനുപുറമെ, ബാർ അഴിമതിക്കും സംസ്ഥാനത്ത് കളമൊരുങ്ങുകയാണ്. ബാർ ലൈസൻസ് അനുവദിച്ചതിലെ കള്ളം പൊളിഞ്ഞപ്പോൾ എക്സൈസ് കമ്മീഷണറെ മാറ്റി തടിതപ്പാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍
എക്സൈസ് മന്ത്രിയുമായി അടുപ്പമുള്ള ബാര്‍ ഉടമയില്‍ നിന്ന് കൈക്കൂലിവാങ്ങിയെന്ന മുന്‍ എക്സൈസ് കമ്മിഷണര്‍ എസ്.സാംബശിവ റാവുവിൻ്റെ റിപ്പോർട്ട് ഗൗരവതരമാണ്. വൈദ്യുതി അഴിമതിക്ക് ശേഷം ബാർ അഴിമതിക്ക് കൂടി സംസ്ഥാനം സാക്ഷ്യംവഹിക്കുകയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വിവിധ വകുപ്പുകളിലായി ഏതാണ്ട് 35 ഓളം ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം സ്ഥലം മാറ്റിയത്.
സ്ഥലംമാറ്റത്തിന് ഉപദേശക ബോർഡിൻ്റെ അനുമതി വേണമെന്ന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് വഴങ്ങുന്നവരെന്നും അല്ലാത്തവരെന്നും ഉദ്യോഗസ്ഥരെ തരംതിരിക്കുന്നത് അഴിമതിയുടെ മുന്നൊരുക്കമാണ്. കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റിയത് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാലാണ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് വകുപ്പിലെ സംശയകരമായ നീക്കങ്ങളെ എതിർത്തിരുന്നു. ഗതാഗത സെക്രട്ടറി ടി വി അനുപമയെ മാറ്റിയതും അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ ഉള്ള പ്രതികാരം തന്നെ. അഞ്ചുമാസത്തിനിടയിൽ നാലാമത്തെ സെക്രട്ടറിയാണ് ഗതാഗതവകുപ്പിൽ. അഞ്ചുമാസത്തിനിടെ പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
ലോകം അംഗീകരിച്ച കേരള ബദൽ വികസന മാതൃകകൾ സ്തംഭിക്കുകയും, അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാനം ആറുമാസം കൊണ്ട് മാറുകയും ചെയ്തിരിക്കുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.