Skip to main content

ഇപ്പോഴത്തെ മുഖ്യമന്ത്രിയും മാധ്യമങ്ങളും ചേർന്ന് ഇകഴ്ത്താൻ ആവോളം അധ്വാനിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെയാണ് യുഎൻ വാഴ്ത്തുന്നത് മുഖ്യമന്ത്രിയും മാധ്യമപടയും എങ്ങനെ സഹിക്കും

മലയാളികൾക്കെല്ലാം അഭിമാനമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് അങ്ങനെയാവണമെന്നില്ല. പരിഹസിച്ചവരും തള്ളിപ്പറഞ്ഞവരുമൊക്കെ അറിയാനാണ് ഇത് പങ്കുവെക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമീഷൻ ഓഫീസ് കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെ മാതൃകയായി അവതരിപ്പിച്ചുകൊണ്ട് തയാറാക്കിയ വീഡിയോ റിലീസ് ചെയ്തു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് വെച്ച് നവംബർ മൂന്നിനാണ് വീഡിയോ റിലീസ് ചെയ്തത്. 1986ൽ അംഗീകരിച്ച വികസനത്തിനുള്ള അവകാശം സംബന്ധിച്ച പ്രഖ്യാപനത്തിൻ്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വീഡിയോ റിലീസ് ചെയ്തത്.

ജനപങ്കാളിത്തം, തുല്യത, മനുഷ്യാന്തസ്സ്‌ എന്നിവയിൽ അധിഷ്ഠിതമായതും ജനങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുന്നതുമാണ് കേരളത്തിലെ അതിദാരിദ്ര്യ നിർമാർജനമെന്ന് യു എൻ പറയുന്നു. ജനകീയാസൂത്രണം, അതിദാരിദ്ര്യ നിർമാർജനം എന്നിവയിലൂടെ ജനങ്ങളെ അണിനിരത്തി എങ്ങനെ വികസനം സാധ്യമാക്കാമെന്ന് തെളിയിച്ചതായി യു എൻ പറയുന്നു. ഈ പദ്ധതിയുടെ വിശദാംശങ്ങളും വീഡിയോ നൽകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നമ്മുടെ മാധ്യമങ്ങൾ അറിഞ്ഞാലും മിണ്ടില്ല. അവരും ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഒക്കെ ചേർന്ന് ഇകഴ്ത്താൻ ആവോളം അധ്വാനിച്ച ഒരു പദ്ധതിയെയാണ് യു എൻ വാഴ്ത്തുന്നത്. മുഖ്യമന്ത്രിയും മാധ്യമപടയും എങ്ങനെ സഹിക്കും. മുഖ്യമന്ത്രിക്കും വലതുപക്ഷത്തിനും അവരുടെ ഇടുങ്ങിയ മനോഭാവം കൊണ്ട്, കേരളത്തിന് ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരത്തിൽ സന്തോഷിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ്. ദി ഇക്കണോമിസ്റ്റ് പോലുള്ള മുൻനിര ആഗോള മാധ്യമങ്ങളെല്ലാം കേരളത്തിന്റെ ആ നേട്ടത്തെ പ്രശംസിച്ചപ്പോഴും നിരന്നുനിന്ന് കൂവി തോൽപ്പിക്കാൻ ശ്രമിച്ചവരാണ് ഈ മുഖ്യനും കൂട്ടാളികളും. അത്രയ്ക്കുണ്ട് അന്ധമായ രാഷ്ട്രീയ വിരോധം.

മിക്കവാറും അടുത്ത പത്രസമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയ്ക്ക് എതിരെ മുഖ്യമന്ത്രി ആഞ്ഞടിക്കാൻ ഇടയുണ്ട്; എൽഡിഎഫ് സർക്കാരിൻറെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ അംഗീകരിച്ചതിന്. ഇന്ന് ലോകമാകെ അംഗീകരിക്കുന്ന, എൽഡിഎഫ് സർക്കാരിന്റെ ഈ അഭിമാന പദ്ധതി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്ന നിലയിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.