Skip to main content

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് നട‌ത്തുന്ന സത്യഗ്രഹത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ. എം എ ബേബിയും സ. ബൃന്ദാ കാരാ‌ട്ടും

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് നട‌ത്തുന്ന സത്യഗ്രഹത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിയും മുതിർന്ന പാർടി നേതാവ് സ. ബൃന്ദാ കാരാ‌ട്ടും. നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെയും സിബിഎസ്ഇ പരീക്ഷയിലെയും ക്രമക്കേടുകളിലും വീഴ്ചകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തമന്തറിൽ സോനം വാങ്ചുക് നിരാഹാര സത്യാ​ഗ്രഹം നടത്തുന്നത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് നിരവധി വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ടതായും അവരുടെ ഭാവി തുലാസിൽ ആക്കിയ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയും ആവശ്യപ്പെട്ട് കോക്രോച്ച് ജനാപാർടിയുടെ നേതൃത്വത്തിൽ ജൂൺ 20 മുതൽ ജന്ദർമന്തറിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിജെപിക്കൊപ്പം വാങ്ചുകു് വേദിയിൽ സത്യാ​ഗ്രഹവുമായി എത്തിയത്. പിന്നാലെയാണ് ഐക്യദാർഢ്യവുമായി സഖാക്കൾ എം എ ബേബിയും ബൃന്ദാ കാരാട്ടും എത്തിയത്. യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാങ്‌ചുകിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയത്. പ്രമുഖ കർഷക നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.