Skip to main content

ഏറ്റവും സാധാരണക്കാരായ സ്ത്രീകൾക്ക് നേരിട്ട് ലഭിച്ചിരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളെ തകർക്കുകയാണ്

3600 കോടി രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ തകർത്ത് 800 കോടിയുടെ പ്രിയദർശിനി ഗിമ്മിക്ക്!
യുഡിഎഫ് സർക്കാർ സ്ത്രീകളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് വലിയ വാചകമടിക്കുമ്പോൾ, യാഥാർത്ഥ്യത്തിൽ അവർ ചെയ്യുന്നത് ഏറ്റവും സാധാരണക്കാരായ സ്ത്രീകൾക്ക് നേരിട്ട് ലഭിച്ചിരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളെ തകർക്കുകയാണ്. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ 18 ലക്ഷത്തിലധികം പേരാണ്. അർഹരായ മുഴുവൻ പേരും ഉൾപ്പെട്ടാൽ കുറഞ്ഞത് 30 ലക്ഷം സ്ത്രീകളെങ്കിലും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പ്രതിമാസം 1000 രൂപ വീതം ലഭിക്കുന്ന ഈ സഹായം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
30 ലക്ഷം ഗുണഭോക്താക്കളെ കണക്കാക്കിയാൽ ഈ പദ്ധതിയുടെ വാർഷിക ചെലവ് ഏകദേശം 3600 കോടി രൂപ വരും. 20 ലക്ഷം ഗുണഭോക്താക്കളെ മാത്രം കണക്കാക്കിയാലും ചെലവ് 2400 കോടി രൂപയാണ്. എന്നാൽ, എല്ലാ അർഹരായ സ്ത്രീകൾക്കും ലഭിക്കുന്ന ഈ സാമൂഹ്യസുരക്ഷാ പദ്ധതി അവസാനിപ്പിച്ചാണ് വെറും 800 കോടി രൂപ മാത്രം ചെലവുള്ള പ്രിയദർശിനി പദ്ധതി കൊണ്ടുവരുന്നത്. അതും എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന ആനുകൂല്യമല്ല. യാത്ര ചെയ്യുന്നവർക്ക് മാത്രം, അതും കെ.എസ്.ആർ.ടി.സി യാത്രകളിൽ പരിമിതപ്പെടുത്തിയ ആനുകൂല്യം.
അതായത്, എല്ലാവർക്കും ലഭിക്കുന്ന സാമൂഹ്യസുരക്ഷാ അവകാശം എടുത്തുമാറ്റി, ഉപയോഗിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന ഒരു പരിമിത ആനുകൂല്യമായി ക്ഷേമനയത്തെ മാറ്റുകയാണ് യുഡിഎഫ് സർക്കാർ. സാമൂഹ്യ ക്ഷേമത്തിൽ നിന്ന് "Consumption Based Subsidy" എന്ന ലക്ഷ്യബദ്ധമായ ആനുകൂല്യ രീതിയിലേക്കുള്ള മാറ്റമാണ് ഇവിടെ നടക്കുന്നത്. ധവളപത്രം മുന്നോട്ടുവയ്ക്കുന്ന നവലിബറൽ സാമ്പത്തിക നയത്തിന്റെ പ്രായോഗിക രൂപമാണിത്.
Connect to Work സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള മറ്റ് ക്ഷേമപദ്ധതികളിലും ഇതേ സമീപനം കാണാൻ തുടങ്ങുകയാണ്. എല്ലാവർക്കുമുള്ള അവകാശാധിഷ്ഠിത ക്ഷേമ പദ്ധതികളെ ചുരുക്കി, തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് മാത്രം പരിമിത ആനുകൂല്യങ്ങൾ നൽകുന്ന നയമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ചോദ്യം ലളിതമാണ്:
30 ലക്ഷം സ്ത്രീകൾക്ക് നേരിട്ട് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിക്ക് പകരം, അതിന്റെ നാലിലൊന്ന് ചെലവുള്ള ഒരു പദ്ധതി കൊണ്ടുവന്ന് അതിനെ സ്ത്രീശാക്തീകരണമെന്ന് വിളിക്കാമോ? സാമൂഹ്യസുരക്ഷയ്ക്ക് പകരം പ്രചാരണ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ യഥാർത്ഥ സ്ത്രീപക്ഷ രാഷ്ട്രീയം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.