Skip to main content

ബിജെപിക്കുമുന്നിൽ കുമ്പിട്ട് മതനിരപേക്ഷ കേരളത്തെ തകർക്കാനുള്ള യുഡിഎഫ് സർക്കാർ നയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മതനിരപേക്ഷവാദികൾ ഒരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ താത്പ്പര്യമില്ലെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു എന്നകാര്യം പുറത്തുവന്ന ശേഷവും പിഎം ശ്രീ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് കേന്ദ്രം പരിശ്രമിക്കുന്നത്. യുഡിഎഫ് പിഎം ശ്രീ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നത് പകൽപോലെ വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനെ ന്യായീകരിക്കാനാണ് ഈ വിഷയത്തിൽ യുഡിഎഫ് വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരറ്റശേഷം ഈ ചെറിയ സമയത്തിനുള്ളിൽത്തന്നെ ബിജെപി ഡീൽ അടിവരയിടുംവിധം നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. യുഡിഎഫ് വന്നാൽ പിഎം ശ്രീ പദ്ധതി ചവറ്റുകൊട്ടയിൽ ആയിരിക്കും, അറബിക്കടലിൽ ആയിരിക്കും എന്നെല്ലാം പറഞ്ഞ ലീഗ്, യുഡിഎഫ് നേതാക്കൾ മഹാമൗനത്തിലേക്ക് വഴിമാറിയതിന് പിന്നിലും ഡീൽ തെളിയുന്നുണ്ട്.
ജനങ്ങൾക്കുവേണ്ടി ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരെ നുണ പ്രചരിപ്പിച്ചും വിവാദം തീർത്തും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തി നേടിയ വിജയം ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നു. യഥാർത്ഥത്തിൽ ബിജെപി - കോൺഗ്രസ് ഡീൽ ഉണ്ടാകുകയും എൽഡിഎഫിനെതിരെ ഡീൽ പറഞ്ഞ് വലിയ നുണ പ്രചരിപ്പിക്കുകയും ചെയ്ത യുഡിഎഫ് ഒരിക്കൽക്കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബിജെപിക്കുമുന്നിൽ കുമ്പിട്ട് മതനിരപേക്ഷ കേരളത്തെ തകർക്കാനുള്ള യുഡിഎഫ് സർക്കാർ നയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മതനിരപേക്ഷവാദികൾ ഒരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.