Skip to main content

വയോജന പീഡന വിരുദ്ധ ദിനം

ഇന്ന് വയോജന പീഡന വിരുദ്ധ ദിനമാണ്. കേരളത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കഴിഞ്ഞ LDF സർക്കാർ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഒരു വയോജന കമ്മീഷൻ രൂപീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിൽ വന്ന UDF സർക്കാർ അതിനെ തകർക്കാനുള്ള ശ്രമത്തിലാണ്. സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നിവരെ നീക്കി. വയോജന കമ്മീഷനെ തകർക്കുന്ന യു ഡി എഫ് സർക്കാർ ഒരു വയോജന വകുപ്പ് രൂപീകരിക്കാനും അതിലൂടെ ജപ്പാൻ മാതൃകയിലുള്ള വയോജനക്ഷേമം നടപ്പാക്കാനുമാണ് ശ്രമിക്കുന്നത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജപ്പാൻ മോഡൽ എന്നൊക്കെ കേട്ട് തുള്ളിച്ചാടേണ്ട കാര്യമില്ല. അതിലും നല്ല സേവന സംവിധാനമാണ് നമ്മൾ ഒരുക്കിയത്. വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമവും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി കണക്കാക്കി സർക്കാർ തന്നെ ആ ചുമതല വഹിക്കുന്നതായി LDF നടപ്പിലാക്കിയ സമീപനം ഉപേക്ഷിച്ച് പുതിയ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തി സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകുകയാണ്. 40 വയസു മുതലുള്ള ആളുകളിൽ നിന്ന് നിർബന്ധിതമായി ഇൻഷുറൻസ് പ്രീമിയം അടപ്പിച്ച് 65 വയസിനുശേഷം അവരെ ഇൻഷുറൻസ് ബെനഫിഷ്യറീസ് ആക്കുകയാണ് ജപ്പാൻ മോഡൽ കൊണ്ട് ചെയ്യുന്നത്. പ്രീമിയം അടയ്ക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങളെ കമ്പനികൾ സഹായിക്കില്ല. ഈ മോഡൽ ഒരു സാമൂഹ്യക്ഷേമ പദ്ധതിയല്ല. വില കൊടുത്തുവാങ്ങുന്ന ഒരു സേവനം മാത്രമായിരിക്കും.
ജപ്പാനിൽ 65 വയസിന് ശേഷം കിട്ടുന്ന ഏതാണ്ടെല്ലാ സേവനങ്ങളും കേരളത്തിൽ ഇപ്പോൾത്തന്നെ 60 വയസ് കഴിഞ്ഞവർക്ക് ലഭിക്കുന്നുണ്ട്. അത് കൂടുതൽ ശക്തമാക്കി നടപ്പിലാക്കുന്നതിന് പകരം ജപ്പാൻ മോഡലിലേക്ക് മാറ്റി സർക്കാർ സ്വന്തം ഉത്തരവാദിത്വം ഒഴിവാക്കുകയാണ് ചെയ്യുന്നത്. വയോജന ക്ഷേമം സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാകണം. ഏതെങ്കിലും ഇൻഷുറൻസ് കമ്പനികൾക്ക് കച്ചവടം നടത്താനുള്ള മേഖലയാകരുത്. സർക്കാർ മൽസരബുദ്ധിയോടെ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങൾ ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങൾക്ക് വഴിവയ്‌ക്കും.
 

കൂടുതൽ ലേഖനങ്ങൾ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

സ. പിണറായി വിജയൻ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു