Skip to main content

സുതാര്യത അട്ടിമറിച്ചുള്ള സ്ഥലംമാറ്റത്തിന്‌ കൂട്ടുനിൽക്കാത്തതാണ്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ സ്ഥലംമാറ്റത്തിന്‌ പിന്നിലുള്ള കാരണം

സുതാര്യത അട്ടിമറിച്ചുള്ള സ്ഥലംമാറ്റത്തിന്‌ കൂട്ടുനിൽക്കാത്തതാണ്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ സ്ഥലംമാറ്റത്തിന്‌ പിന്നിലുള്ള കാരണം. സുതാര്യമായി പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം തകര്‍ക്കാനുള്ള പുതിയ സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ ഡയറക്ടർ കൂട്ടുനിന്നില്ല. നിപായുടെ അടിയന്തര സാഹചര്യം നിലനില്‍ക്കെയുള്ള സ്ഥലംമാറ്റം മുഖ്യമന്ത്രികൂടി അറിഞ്ഞാണോ?

ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ ചുമതല ഒരുവര്‍ഷംകൂടി നീട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത്‌ അട്ടിമറിച്ചാണ് ഇപ്പോഴത്തെ സ്ഥാനചലനം. സിസ്റ്റത്തോടുള്ള നിസ്സഹകരണം കാരണമാണ് ഡയറക്ടറെ മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അതു ശരിയല്ല. പഴയ യുഡിഎഫ് ഭരണകാലത്ത്‌ ചില തസ്‌തികകൾക്ക്‌ ലക്ഷങ്ങൾ മറിയുന്ന സാഹചര്യമുണ്ടായിരുന്നു. അത്‌ ആരോഗ്യവകുപ്പിൽ തിരിച്ചുവരികയാണോ?
 

കൂടുതൽ ലേഖനങ്ങൾ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

സ. പിണറായി വിജയൻ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു