Skip to main content

‘ന്യൂസ് ക്ലിക്കി’നെതിരായ കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധി അധികാരത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണ്

‘ന്യൂസ് ക്ലിക്കി’നെതിരായ കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധി അധികാരത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണ്.

തുടക്കം മുതൽ തന്നെ ന്യൂസ് ക്ലിക്കിനും എഡിറ്റർ പ്രബീർ പുർകായസ്തക്കുമെതിരായ നടപടി വിമർശനാത്മക മാധ്യമ പ്രവർത്തനത്തെയും ജനകീയ പ്രക്ഷോഭങ്ങളെയും ലക്ഷ്യമിട്ട രാഷ്ട്രീയ വേട്ടയാണെന്ന് ആരോപണമുണ്ടായിരുന്നു. കോടതിയുടെ ഇടപെടൽ ആ ആരോപണങ്ങൾക്ക് ഗണ്യമായ സാധൂകരണം നൽകുന്നു.

കോർപ്പറേറ്റ് - രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ കാലത്ത്, അധികാരത്തെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെയാണ് കൂടുതൽ ആക്രമണത്തിന് വിധേയമാക്കുന്നത്. ന്യൂസ് ക്ലിക്കിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്.

ഈ വിധി ഒരു സ്ഥാപനത്തിന്റെ മാത്രം വിജയമല്ല. ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വിജയമാണ്. അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ലെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നുള്ള മാധ്യമ പ്രവർത്തനത്തെ നിയമത്തിന്റെയും അന്വേഷണ ഏജൻസികളുടെയും ബലത്തിൽ നിശ്ശബ്ദമാക്കാനാവില്ലെന്നും ഈ വിധി വ്യക്തമാക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.