Skip to main content

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സുദൃഢമാക്കേണ്ടതിൻ്റെ പ്രാധാന്യമാണ് പരിസ്ഥിതി ദിനം നമ്മെ ഓർമിപ്പിക്കുന്നത്

ഇന്ന് ലോക പരിസ്ഥിതിദിനം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സുദൃഢമാക്കേണ്ടതിൻ്റെ പ്രാധാന്യമാണ് പരിസ്ഥിതി ദിനം നമ്മെ ഓർമിപ്പിക്കുന്നത്.

​പാരിസ്ഥിതിക പ്രതിസന്ധികളെ മുൻകാലങ്ങളിലേക്കാൾ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആഗോളതാപനവും, ജീവജാലങ്ങളുടെ വംശനാശവും വായു-ജല മലിനീകരണവുമെല്ലാം മനുഷ്യരാശിയുടെ അതിജീവനത്തിനു മുന്നിൽ വലിയ വെല്ലുവിളികൾ ആണുയർത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ, കേവലമൊരു ചടങ്ങെന്നതിനപ്പുറം നമ്മുടെ നിലനിൽപ്പിനായുള്ള അടിയന്തര ഇടപെടലായി ഈ ദിനാചരണം മാറേണ്ടതുണ്ട്. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും വരുംതലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ, അതിനെ സംരക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ. ഈ ഭൂമിയെ അതിന്റെ എല്ലാ മനോഹാരിതയോടും പച്ചപ്പോടും കൂടി നാളത്തെ തലമുറയ്ക്കായി കാത്തുവെക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

അതിനായി ​ഈ പരിസ്ഥിതി ദിനത്തിൽ നമുക്കൊരുമിച്ച് കൈകോർക്കാം.

​എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.