Skip to main content

സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് സ. എം പി കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകം സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് സ. എം പി കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകം സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹുജനങ്ങളിൽനിന്ന്‌ സംഭാവന സ്വീകരിച്ചിട്ടില്ല. ജില്ലയിലെ നാൽപ്പത്തി രണ്ടായിരത്തോളം വരുന്ന പാർടി അംഗങ്ങൾ നൽകിയ തുകയാണ്‌ ഉപയോഗിച്ചത്‌. കഴിഞ്ഞ സെപ്‌തംബറിൽ തുടങ്ങിയ നിർമാണം ജനുവരി അവസാനത്തോടെ പൂർത്തിയാക്കി. നിലവിലുള്ള കെട്ടിടത്തിന്റെ ഘടന നിലനിർത്തിക്കൊണ്ടുതന്നെ മുകളിൽ ഒരുനില പണിതു. താഴത്തെ നിലയിലെ ഹാൾ 250 പേർക്ക്‌ ഇരിക്കാവുന്ന നിലയിൽ വിസ്‌തൃതമാക്കി. ഒന്നാംനിലയിലാണ്‌ ഓഫീസ്‌ പ്രവർത്തിക്കുക. ജില്ലാ സെക്രട്ടറിയുടെ മുറി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ എന്നിവർക്ക്‌ ഇരിക്കാനുള്ള സ‍ൗകര്യം, രണ്ട്‌ ഗസ്റ്റ്‌ റൂമുകൾ, ലൈബ്രറി, വാർത്താസമ്മേളനം നടത്താനുള്ള മുറി, സമൂഹമാധ്യമ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക സ‍ൗകര്യം എന്നിവയാണ്‌ ഒന്നാംനിലയിലുള്ളത്‌. പുതുതായി നിർമിച്ച നിലയിലാണ്‌ ജില്ലാ കമ്മിറ്റി യോഗം ചേരുക. ജില്ലാ സെക്രട്ടറിയറ്റ്‌ യോഗം ചേരാനുള്ള ഹാൾ, ഗസ്റ്റ്‌ റൂം, അടുക്കള, ഡൈനിങ് ഹാൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. പൂർണമായും സ‍ൗരോർജത്തിലാണ്‌ ഓഫീസ്‌ പ്രവർത്തിക്കുക. ജില്ലയിലെ സാധാരണക്കാരുടെ ആശാകേന്ദ്രമായും രാഷ്‌ട്രീയത്തിനതീതമായ ജനസേവന കേന്ദ്രമായും തുടർന്നും ഓഫീസ്‌ പ്രവർത്തിക്കും.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.