Skip to main content

ലോകമാകെയുള്ള മനുഷ്യരാശിക്ക് വിമോചന പ്രതീക്ഷയുടെ ശുക്രനക്ഷത്രമാണ് സഖാവ് ഹോചിമിനും അദ്ദേഹത്തിന്റെ വിയറ്റ്നാമും

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ അന്തരിച്ചിട്ട് ഇന്നേക്ക് 56 വർഷം.

വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ. ഹോചിമിൻ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അധിനിവേശ ശക്തികൾക്കെതിരായ വിയറ്റ്നാം ജനതയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിൽ നിന്നു. ജപ്പാൻ, ഫ്രാൻസ്, അമേരിക്ക എന്നീ മൂന്ന് പ്രബല ശക്തികൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർടി നടത്തിയ പ്രക്ഷോഭങ്ങളും വിജയവും ഏകീകൃത വിയറ്റ്നാം രൂപീകരണവും ഇപ്പോഴും ആവേശകരമായ ഓർമ്മകളാണ്.

ജപ്പാനെതിരായ യുദ്ധം കഴിഞ്ഞ് വീണ്ടും പത്ത് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഫ്രഞ്ച് സേനയെ കമ്മ്യൂണിസ്റ്റ് പാർടിയും ജനങ്ങളും പരാജയപ്പെടുത്തുന്നത്. ഇതോടെയാണ് ലോകപോലീസ് ചമയുന്ന അമേരിക്ക നേരിട്ട് വിയറ്റ്നാമിനെതിരെ രംഗത്തെത്തുന്നത്. തുടർന്ന് രണ്ടുപതിറ്റാണ്ടോളം അമേരിക്ക സർവ്വസന്നാഹങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർടിക്കും വിയറ്റ്നാം ജനതക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും പരാജയപ്പെട്ടു. വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. ഏകീകൃത വിയറ്റ്നാം രൂപീകരണത്തിന് മുൻപ് സ. ഹോചിമിൻ മരണപ്പെട്ടിരുന്നു. 1969 സെപ്തംബർ 2നാണ് സഖാവ് മരണമടഞ്ഞത്.

സ. ഹോചിമിൻ തന്റെ രാജ്യത്തിന്റെ മൂർത്തമായ അവസ്ഥകളെക്കുറിച്ച് സമഗ്രമായ അറിവും, പ്രത്യയശാസ്ത്രത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും, ജനങ്ങളിൽ അപാരമായ വിശ്വാസവും ഉണ്ടായിരുന്നു. വിപ്ലവം ഒരു ശാസ്ത്രവും കലയുമാണ് എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം വ്യക്തമായി കാണിച്ചുതന്നു. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിച്ച്, ഹോചിമിൻ വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുകയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തി തന്റെ രാജ്യത്തെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

സഖാവിന്റെ മരണശേഷം വിയറ്റ്നാമിനെ കമ്മ്യൂണിസ്റ്റ് മുക്തമാക്കാമെന്ന അമേരിക്കയുടെ ആഗ്രഹം ഇപ്പോഴും സ്വപ്നമായി മാത്രം നിലനിൽക്കുകയാണ്. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് നാടിന് ചേർന്ന രീതിയിൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോകുന്നു. ലോകമാകെയുള്ള മനുഷ്യരാശിക്ക് വിമോചന പ്രതീക്ഷയുടെ ശുക്രനക്ഷത്രമാണ് സ. ഹോചിമിനും അദ്ദേഹത്തിന്റെ വിയറ്റ്നാമും. 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.