Skip to main content

വികലമായ എസ്‌ഐആർ നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം

വികലമായ എസ്‌ഐആർ(വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന) നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം. പതിവുപോലെ സുതാര്യമായും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലും നടക്കേണ്ട വോട്ടർപട്ടിക പരിഷ്‌കരണം അരാജകത്വം നിറഞ്ഞതും ജനങ്ങളെയും ഇ‍ൗ ജോലി ഏറ്റെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥരെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു.

അങ്ങേയറ്റം തിടുക്കത്തിൽ, വളരെ മോശമായി ആസൂത്രണം ചെയ്യപ്പെട്ട നടപടിയാണിത്‌. വീട്‌ തോറും കയറി പരിശോധന നടത്താൻ ബിഎൽഒമാർക്ക്‌ നിശ്‌ചയിച്ച്‌ നൽകിയ സമയപരിധി ജോലി പൂർത്തീകരിക്കാൻ തികയുന്നതല്ല. തിടുക്കം കാരണം, പലയിടങ്ങളിലും ബിഎൽഒമാർ ചില പാർടി ഓഫീസുകളിൽ തങ്ങി വോട്ടർമാരിൽ അവിടെ എത്തണമെന്ന്‌ നിർദേശിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. വോട്ടർപട്ടികയിൽനിന്ന്‌ വൻതോതിൽ പേരുകൾ ഒഴിവാക്കപ്പെടുന്നതിനും തെറ്റുകൾ കടന്നുകൂടുന്നതിനും ഇത്‌ ഇടയാക്കും.

ബിഎൽഒമാർക്കുമേൽ അടിച്ചേൽപ്പിച്ച കടുത്ത ജോലിഭാരം ഒട്ടേറെ ജീവൻ അപഹരിച്ചു. മതിയായ വിശ്രമം കൂടാതെ കഠിനമായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്‌ അവർ. ഇത്തരം മരണങ്ങൾ ആകസ്‌മികമല്ല, നിരുത്തരവാദപരവും മനുഷ്യത്വഹീനവുമായ ഭരണനടപടികളുടെ ഫലമാണിത്‌.

വോട്ടർപട്ടിക കുറ്റമറ്റതാക്കാനും ഇരട്ടിപ്പുകൾ ഒഴിവാക്കാനും തെരഞ്ഞെടുപ്പ്‌ കമീഷൻ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാത്തത്‌ ഞെട്ടിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന തീവ്ര പുനഃപരിശോധനയുടെ ലക്ഷ്യവും ഉദ്ദേശ്യവും സംബന്ധിച്ച്‌ ഗ‍ൗരവതരമായ ആശങ്കകൾ ഉയർത്തുന്നതാണിത്‌. ഫോമുകൾ അപ്പ്‌ലോഡ്‌ ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎൽഒമാർക്കും വോട്ടർമാർക്കും ഇന്റർനെറ്റ്‌ കണക്ഷനിലെ പോരായ്‌മകളും സെർവർ പ്രശ്‌നങ്ങളും ഇതര സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. ഫോം പൂരിപ്പിച്ച്‌ അപ്പ്‌ലോഡ്‌ ചെയ്യുന്നത്‌ അങ്ങേയറ്റം പ്രതിബന്ധം നിറഞ്ഞ പ്രക്രിയയാണ്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.