Skip to main content

ആധുനിക കേരളത്തിന് അടിത്തറ പാകുന്നതിൽ അയ്യങ്കാളിയും അദ്ദേഹം നേതൃത്വം നൽകിയ പോരാട്ടങ്ങളും വഹിച്ച പങ്ക് നിസ്തുലം

മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.
ആധുനിക കേരളത്തിന് അടിത്തറ പാകുന്നതിൽ അയ്യങ്കാളിയും അദ്ദേഹം നേതൃത്വം നൽകിയ പോരാട്ടങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. അവർണരെന്ന് മുദ്രയടിക്കപ്പെട്ട ഒരു ജനത നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസികമായ സമരങ്ങൾ കേരള ചരിത്രത്തിൻ്റെ ഗതിയെത്തന്നെ മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടാൻ അയ്യങ്കാളി ഊർജ്ജം നൽകി.
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യൻകാളി നടത്തിയ വില്ലുവണ്ടിയാത്ര കേരളത്തിന്റെ പിൽക്കാല സാമൂഹ്യ ജീവിതത്തിൽ ഏറെ അനുരണം സൃഷ്ടിച്ച സംഭവമാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്തുകൊണ്ട് അയ്യങ്കാളി നേതൃത്വം നൽകിയ കല്ലുമാല സമരമുൾപ്പെടെ അക്കാലത്തെ സവർണ്ണ മേധാവിത്വത്തിന് വലിയ പ്രഹരമാണേൽപ്പിച്ചത്. ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് വേതനവർധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തൊഴിൽസമരമായാണ് അടയാളപ്പെടുത്തപ്പെടുന്നത്.
ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനുമേൽ നവോത്ഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ചവരിൽ പ്രധാനിയാണ് അയ്യങ്കാളി. കേരളം ഇന്നോളം നേടിയ സാമൂഹിക പുരോഗതിക്ക് അയ്യങ്കാളി നേതൃത്വം നൽകിയ അവകാശ സമരങ്ങളുടെ പിൻബലമുണ്ട്. ഈ നേട്ടങ്ങൾ സംരക്ഷിക്കാനും സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനും അയ്യങ്കാളിയുടെ സമരസ്മരണ നമുക്ക് ഊർജ്ജം പകരും. ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.