Skip to main content

മുഹമ്മദ് ഷർഷാദ് എന്നയാൾ കഴിഞ്ഞ ദിവസങ്ങളിൽ മലയാള അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നടത്തിയ അസംബന്ധവും അവാസ്തവവുമായ ആരോപണങ്ങളിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇയാൾക്ക് വക്കീൽ നോട്ടീസ് അയച്ചു

മുഹമ്മദ് ഷർഷാദ് എന്നയാൾ കഴിഞ്ഞ ദിവസങ്ങളിൽ മലയാള അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നടത്തിയ അസംബന്ധവും അവാസ്തവവുമായ ആരോപണങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇയാൾക്ക് വക്കീൽ നോട്ടീസ് അയച്ചു. വ്യാജ ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളും നടത്തുന്ന ഇയാൾ
നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം മറ്റ് നിയമനടപടികളിലേക്ക് പോകും.
തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങളാണ് ഷെർഷാദ് ഉന്നയിച്ചത്. പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിൽ. ആരോപണങ്ങൾ പിൻവലിച്ച് ഷെർഷാദ് പ്രസ്താവന ഇറക്കണം. അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.