സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു. സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ജോസഫ് മാത്യു, സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു അങ്കമാലി എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു.
കന്യാസ്ത്രീകളോടൊപ്പം അറസ്റ്റിലാവുകയും കൊടിയ മർദ്ദനത്തിന് ഇരയായവുകയും ചെയ്ത സുഖ്മാനും ജയിൽ മോചിതനായി. ജോലിക്ക് വേണ്ടിവന്ന പെൺകുട്ടിയുടെ സഹോദരനാണ് സുഖ്മാൻ. മനുഷ്യ കടത്തിന്റെ ഏജൻറ് എന്നും പറഞ്ഞാണ് സുഖ്മാനെ കൊടിയമർദ്ദനത്തിന് ഇരയാക്കിയത്.