Skip to main content

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകൾ ലഭ്യമല്ലായെന്നു പറയേണ്ടതില്ലല്ലോ. പ്രൊഫ. ആഗ്നസ് മാഡിസൺ തയ്യാറാക്കിയ മതിപ്പുകണക്കുകൾ പൊതുവിൽ പണ്ഡിതലോകം അംഗീകരിക്കുന്നുണ്ട്. വിഷ്വൽ ക്യാപ്പിറ്റലിസ്റ്റ് ശേഖരത്തിൽ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്.

ഒന്നാം സഹസ്രാബ്ദം ആരംഭിക്കുമ്പോൾ ലോക ഉല്പാദനത്തിന്റെ 70 ശതമാനത്തിലേറെ ഇന്ത്യയിലും ചൈനയിലുമായിരുന്നു. രണ്ട് രാജ്യങ്ങളുടെയും വിഹിതം ഏതാണ്ട് തുല്യമായിരുന്നു. കൊളോണിയൽ യുഗം ആരംഭിക്കുന്ന 1800 ഓടെ ആദ്യം ഇന്ത്യയുടെയും പിന്നീട് ചൈനയുടെയും വിഹിതം കുറയാൻ തുടങ്ങി. 1950 ആയപ്പോഴേക്കും ലോക ഉല്പാദനത്തിന്റെ 10 ശതമാനത്തോളമേ രണ്ട് പേർക്കുംകൂടി ഉണ്ടായുള്ളൂ. രണ്ടുപേർക്കും ഏതാണ്ട് തുല്യം. ഇതിനു സമാന്തരമായി ജപ്പാൻ, റഷ്യ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുടെ വിഹിതം വർദ്ധിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയുടെ വിഹിതവും ഉയരാൻ തുടങ്ങി. 1950-ൽ അമേരിക്ക ആയിരുന്നു ഏറ്റവും വലിയ സമ്പദ്ഘടന.

1980 വരെ ചൈനയുടെയും ഇന്ത്യയുടെയും ആഗോള ഉല്പാദനത്തിലെ വിഹിതം ഏതാണ്ട് മാറ്റമില്ലാതെ തുടർന്നു. പിന്നീട് ചൈനയുടെ വിഹിതം അടിക്കടി വർദ്ധിക്കാൻ തുടങ്ങി. 2017-ൽ ആഗോള ഉല്പാദനത്തിൽ ചൈനയുടേത് ഏതാണ്ട് 18 ശതമാനം ആയിരുന്നു. പുതിയ സഹസ്രാബ്ദത്തിൽ ഇന്ത്യയുടെ വിഹിതവും പതുക്കെയാണെങ്കിലും ഉയർന്നു തുടങ്ങി. എങ്കിലും ഇന്ത്യയുടെ വിഹിതം 3.6 ശതമാനമായിരുന്നു. അങ്ങനെ സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ. എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.