Skip to main content

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നത്

രാഷ്ട്രം എന്നാൽ എല്ലാം ഒരുപോലെ വേണമെന്ന ശാഠ്യമാണ് ബിജെപിയുടെ ദേശീയത. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുവാൻ അവർ തയ്യാറല്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നുള്ളത്. ഇത് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നതാണ്. സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് നേരിട്ട് ഭരണം ഏർപ്പെടുത്തുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതാണ്. ഏകാധിപത്യപരമാണ്.
1967 വരെ ഒരേസമയത്തായിരുന്നു കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടന്നിരുന്നതെന്നത് ശരിതന്നെ. പക്ഷേ, ബിജെപി ഇപ്പോൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമഭേഗതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ലല്ലോ അത്. പ്രസക്തമായ ചോദ്യം പിന്നീടുള്ള കാലത്ത് എന്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ദേശീയ തെരഞ്ഞെടുപ്പിൽ നിന്ന് വേറിട്ടൂവെന്നുള്ളതാണ്. ആ സാഹചര്യങ്ങൾ ഇന്ന് മാറിയിട്ടില്ല.
അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളിൽ പലതിന്റെയും കാലാവധി കുറയ്ക്കേണ്ടിവരും. ദേശീയ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന ഭരണം അസ്ഥിരമായാൽ കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരങ്ങൾ വർദ്ധിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാൽ അഞ്ച് വർഷം ഭരണാവകാശം ഉണ്ടാവുകയുമില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിനു കീഴിലുള്ള തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും കേന്ദ്ര നിയന്ത്രണത്തിലേക്കു നീങ്ങും. 64, 65 ഭരണഘടനാ ഭേദഗതിയുടെ കാര്യത്തിൽ നമ്മൾ അതിനെ എതിർത്തു തോൽപ്പിച്ച ഒരു കാര്യമാണ്.
തെരഞ്ഞെടുപ്പ് ചെലവ് പുതിയ സമ്പ്രദായം കുറയ്ക്കുമെന്നു പറയുന്നതിലും കാര്യമില്ല. രാജ്യത്തെ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് 2014-ൽ 30,000 കോടി രൂപ ആയിരുന്നത് 2019-ൽ 60,000 കോടി രൂപയായി. 2024-ലെ തെരഞ്ഞെടുപ്പ് ചെലവ് 1,35,000 കോടി രൂപയാണ്. അഞ്ചഞ്ച് വർഷം കൂടുമ്പോൾ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് ഇരട്ടിയായിക്കൊണ്ടിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പും വെവ്വേറെ നടത്തിയതുകൊണ്ടല്ലല്ലോ. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗം കള്ളപ്പണവും മറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഏറ്റവും വലിയ കുറ്റവാളി ബിജെപിയാണ്.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമം അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഭരണഘടനാ ഭേദഗതിയും വേണ്ടിവരുമത്രേ. അതിനുള്ള ഭൂരിപക്ഷം ബിജെപിക്ക് എവിടെയുണ്ട്? അതുകൊണ്ട് 56 ഇഞ്ചിന്റെ ചങ്കൂറ്റ പ്രദർശനത്തിന് ഒരവസരം കണ്ടെത്താനുള്ള ശ്രമമാണിത്.
മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു മുമ്പ് എല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാനുള്ള ബിജെപിയുടെ ഒരു തട്ടിപ്പ് മാത്രമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.