Skip to main content

ശ്രീനാരായണദർശനത്തെ മുന്നോട്ടുവയ്‌ക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് എസ്എൻഡിപി രൂപീകരിക്കപ്പെട്ടത് അല്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് അവരെ നയിക്കാനല്ല

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാഴ്ചപ്പാടാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചത്. ആ ആശയങ്ങളുൾപ്പെടെ പ്രചരിപ്പിക്കാനാണ് എസ്എൻഡിപി രൂപീകരിച്ചത്. അതിന്റെ ജനറൽ സെക്രട്ടറിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടെന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്. അതേസമയം, പുതിയ കേന്ദ്രമന്ത്രിസഭയിൽ മുസ്ലിം വിഭാഗത്തിൽനിന്ന്‌ ഒരാൾപോലും ഇല്ലാത്ത കാര്യം മറച്ചുവയ്‌ക്കുകയും ചെയ്യുന്നു.

1916 ജൂണിൽ ആലുവ അദ്വൈതാശ്രമത്തിൽനിന്ന്‌ പുറപ്പെടുവിച്ച വിളംബരത്തിൽ ശ്രീനാരായണ ഗുരു ഇങ്ങനെ പറയുകയുണ്ടായി. ‘‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗ്ഗത്തിൽനിന്നും മേൽപ്പറഞ്ഞവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യ സംഘത്തിൽ ചേർത്തിട്ടുള്ളൂവെന്നും മേലും ചേർക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു’’. ഇതിൽ ശ്രീനാരായണ ഗുരു വ്യക്തമാക്കിയിരിക്കുന്ന കാര്യം തന്റെ പിൻഗാമിയായി വരുന്ന ആരും ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും വക്താവായി മാറുന്ന നില ഉണ്ടാകരുതെന്നാണ്.
എല്ലാ മതങ്ങളെയും മനസ്സിലാക്കിയാൽ മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങളില്ലാതാകുമെന്നും ശ്രീനാരായണ ഗുരു പ്രഖ്യാപിക്കുന്നുണ്ട്. ‘‘മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുവരുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം'' എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. അനുകമ്പാദശകത്തിൽ മുഹമ്മദ് നബി ഉൾപ്പെടെയുള്ളവരെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണ്.

‘‘പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ
കരുണാവാൻ നബി മുത്തുരത്നമോ? ''

മുഹമ്മദ് നബിയെ മുത്തുരത്നമെന്ന് വിളിച്ച ശ്രീനാരായണ ഗുരു 1924ൽ ആലുവയിൽ ഒരു സർവമത സമ്മേളനം വിളിച്ചുചേർത്തു. ‘‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്'' ഈ സമ്മേളനം എന്നാണ് ഗുരു പറഞ്ഞത്‌. ‘പലമതസാരവുമേകം’ എന്ന കാഴ്ചപ്പാടായിരുന്നു ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ചത്. ശ്രീനാരായണദർശനത്തെ മുന്നോട്ടുവയ്‌ക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് എസ്എൻഡിപി രൂപീകരിക്കപ്പെട്ടത്. അല്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് അവരെ നയിക്കാനല്ല. ശ്രീനാരായണദർശനം മുറുകെപ്പിടിക്കുന്നവർ ഇത്തരം ഇടപെടലുകളെ തിരിച്ചറിയേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.