Skip to main content

സിപിഐ(എം) ന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അരൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.വി ദേവദാസ് മാഷിന്റെ വേർപാടിൽ സ. എം.എ ബേബി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി

അനുശോചനം

സിപിഐ(എം) ന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അരൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.വി ദേവദാസ് മാഷിന്റെ വേർപാടിൽ സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ ബേബി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

കേരളത്തിലെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും എണ്ണമറ്റ പോരാട്ടങ്ങളുടെ സമര സഖാവായിരുന്നു അദ്ദേഹം. സർക്കാർ - എയ്ഡഡ് അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംസ്ഥാന - അഖിലേന്ത്യാ ഫെഡറേഷനുകളുടെ ഭാരവാഹി എന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു അദ്ദേഹം നിർവ്വഹിച്ചത്. 1973 ൽ 53 ദിവസം നീണ്ടുനിന്ന ജീവനക്കാരുടെ സമരത്തിന് നേതൃത്വം നൽകിയ സമര സമിതി കൺവീനറും ദേവദാസ് മാഷായിരുന്നു. 1989 ൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് സർക്കാർ ഹൈസ്കൂൾ പ്രഥമാദ്ധ്യാപക സ്ഥാനം സ്വയം രാജിവച്ചു. 2001 ൽ അരൂർ മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്കും മത്സരിച്ചു. പാർട്ടി ഏൽപ്പിച്ച വിവിധ ഉത്തരവാദിത്വങ്ങൾ അച്ചടക്കത്തോടെയും ചിട്ടയായും നിർവ്വഹിച്ച ഒരു മികച്ച പ്രവർത്തകനെയാണ് ദേവദാസ് മാഷിന്റെ വേർപാടിലൂടെ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്ക് ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

 

കൂടുതൽ ലേഖനങ്ങൾ

സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കാനും, സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വം വ്യാജപ്രചരണം നടത്തിയവർക്കെതിരെ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കാനും, സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വം വ്യാജപ്രചരണം നടത്തിയവർക്കെതിരെ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി

 

കാലടി സർവ്വകലാശാലയിൽ സിസാ തോമസും സംഘപരിവാറും നടത്തുന്ന പ്രതികാര നടപടി വിദ്യാർത്ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവും

കാലടി സർവ്വകലാശാലയിൽ സിസാ തോമസും സംഘപരിവാറും നടത്തുന്ന പ്രതികാര നടപടി വിദ്യാർത്ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. അന്യായമായ സസ്പെൻഷനെതിരെ നിരാഹാരസമരം ചെയ്യുന്ന എസ് എഫ് ഐ സഖാക്കളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അഭിവാദ്യം ചെയ്തു

സമാധാനപരമായി നടത്തി വന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച നടപടി ജനാധിപത്യവിരുദ്ധം

സമാധാനപരമായി നടത്തി വന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച നടപടി ജനാധിപത്യവിരുദ്ധമാണ്. സമരക്കാരെ കേൾക്കാനുള്ള സഹിഷ്ണുത സർക്കാർ കാണിക്കണം.സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന പ്രവർത്തകരെ എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

തെരെഞ്ഞെടുപ്പ് വാഗ്ദാനം നൽകി യുഡിഎഫ് ഉദ്യോഗാർത്ഥികളെ പറ്റിച്ചു, എൽ പി എസ് ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാവണം

എം വി ഗോവിന്ദൻ മാസ്റ്റർ

തെരെഞ്ഞെടുപ്പ് വാഗ്ദാനം നൽകി യുഡിഎഫ് ഉദ്യോഗാർത്ഥികളെ പറ്റിച്ചു, എൽ പി എസ് ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാവണം.