Skip to main content

ക്രമസമാധാനത്തകർച്ചയിൽ കേരളം!

ക്രമസമാധാനത്തകർച്ചയിൽ കേരളം!

കോഴിക്കോട് സർവ്വകലാശാല കേന്ദ്രത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പരാജയപ്പെട്ട ലീഗും എം.എസ്.എഫും അതിന്റെ പ്രതികാരം തീർത്തത് മഴുവും ഇരുമ്പുവടിയും ആണി തറച്ച പട്ടികയുമായി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു കൊണ്ടായിരുന്നു. തികച്ചും ഏകപക്ഷീയമായ അക്രമണം. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് പോലും പോലീസാണ്. അവരെ സന്ദർശിക്കാൻ പോയ എസ് എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും കൺമുമ്പിൽ വെച്ചാണ് ലീഗ് ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചത്. രണ്ടുപേരും ഇപ്പോഴും ആശുപത്രിയിലാണ്. ജില്ലാ പ്രസിഡന്റിന് ഒരു സർജറി വേണ്ടി വന്നു. കണ്ണിന്റെ കാഴ്ചശക്തിക്ക് തകരാറു സംഭവിച്ചു. ദീർഘകാല ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

രണ്ട് ലീഗുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെ കോടതിയിൽ എത്തിച്ചപ്പോൾ തന്നെ ജാമ്യം ലഭിച്ചു. നിരവധി വിദ്യാർത്ഥികളെ മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് ജാമ്യവും ഇരകളായ എസ്എഫ് ഐ പ്രവർത്തകർക്ക് തടവറയും! വേട്ടക്കാർ പുറത്ത്, ഇരകൾ അകത്ത്. ഭരണമുപയോഗിച്ച് പോലീസ് ക്രിമിനലുകളെ വളർത്തുകയാണ് യുഡിഎഫ്. ലീഗുകാർ പണം ഉപയോഗിച്ച് ചില പോലീസുകാരെ പോക്കറ്റിലാക്കി. മലപ്പുറത്ത് നൂറിലേറെ എസ്എഫ് ഐക്കാരുടെ വീടുകളിൽ പോലീസ് ഭീകരത സൃഷ്ടിച്ച് റെയ്ഡ് നടത്തി. അപ്പോഴും ക്രിമിനലുകളായ ലീഗുകാരെ അറസ്റ്റ് ചെയ്യുന്നുമില്ല. ലീഗ് - പോലീസ് കൂട്ടുകെട്ടിന്റെ ഈ വിദ്യാർത്ഥി വേട്ടക്കെതിരെ സിപിഎം നേതൃത്വത്തിൽ മലപ്പുറം എസ് പി ഓഫീസ് മാർച്ച് നടത്തി. ഏകപക്ഷീയമായ റെയ്ഡ് പോലീസ് അവസാനിപ്പിക്കണം, പ്രതികളായ ലീഗുകാരെ അറസ്റ്റ് ചെയ്യണം. ശ്രീനാദേവി കുഞ്ഞമ്മമാർ നിയമം കയ്യിലെടുക്കുന്ന, പോലീസ് സ്‌റ്റേഷനുകളിൽ കയറി നിരങ്ങുന്ന നാടായി കേരളം വളരെ പെട്ടെന്ന് മാറിപ്പോയിരിക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരപരാധികളെ വേട്ടയാടുകയും ക്രിമിനലുകളെ സംരക്ഷിക്കുകയും ചെയ്യുന്നവരായി പോലീസ് കേരളത്തിൽ അധ:പതിച്ചിരിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.