Skip to main content

സരൾ നിയമം - ഒരേ കാര്യത്തിന് രണ്ടു വ്യവസ്ഥ; കുരുക്കിലാകുന്നത് സംരംഭകർ

1999ൽ പാസാക്കിയ നിയമവും തുടർന്ന് കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് പാസാക്കിയ ഭേദഗതികളും പ്രകാരം സ്ഥിരം ലൈസൻസ് നൽകുന്നതിലുള്ള പ്രായോഗിക തടസ്സങ്ങൾ ഇല്ലാതാക്കാൻ വ്യവസ്ഥകളുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതിയും കലക്ടർ അധ്യക്ഷനായ ജില്ലാതല സമിതിയും ഏകജാലക സംവിധാനങ്ങളാണ്. സരൾ നിയമത്തിലും ഇതേ സമിതിയാണ്‌. രണ്ടു നിയമവും ഇപ്പോൾ പ്രാബല്യത്തിലുമുണ്ട്. നിലവിലുള്ള നിയമത്തിൽ 15 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതല സമിതിയും അതിനുമുകളിലുള്ളതിന് സംസ്ഥാനതല സമിതിയുമാണ്. സരൾ നിയമം 25 കോടി രൂപയ്‌ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ്. അപ്പോൾ 15 കോടിക്കും 25 കോടിക്കും ഇടയിലുള്ള നിക്ഷേപങ്ങൾ പരിശോധിക്കാൻ ഒരു സമിതിയുമില്ലാതാകും. നിലവിലുള്ള നിയമത്തിൽ ഏകജാലക സമിതിയുടെ തീരുമാനങ്ങൾ 30 ദിവസത്തിനുള്ളിൽ നടപ്പാക്കാതിരുന്നാൽ അനുമതി ലഭിച്ചതായി പരിഗണിക്കുന്ന ഡീംഡ് വ്യവസ്ഥയുണ്ട്, സരൾ നിയമത്തിൽ ഡീംഡ് വ്യവസ്ഥയില്ല. ഒരേസമയം പ്രാബല്യത്തിലുള്ള രണ്ടു നിയമത്തിൽ ഒരേ കാര്യത്തിന് രണ്ടു വ്യവസ്ഥയാണെന്നർഥം.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.