Skip to main content

നിയമസഭ പാസാക്കിയ സരൾ നിയമം സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്നതും ഗുരുതര പാരിസ്ഥിതിക ആഘാതത്തിന് ഇടവരുത്തുന്നതും

നിയമസഭ പാസാക്കിയ സരൾ നിയമം സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്നതും ഗുരുതര പാരിസ്ഥിതിക ആഘാതത്തിന് ഇടവരുത്തുന്നതുമാണ്. നിലവിലുള്ള നിയമങ്ങളെ പഠിക്കാതെയും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയുമാണ് ഈ ബിൽ തയ്യാറാക്കിയതെന്ന് വ്യക്തം. നിയമങ്ങളിലും ചട്ടങ്ങളിലും കഴിഞ്ഞ 10 വർഷം അന്നത്തെ സർക്കാർ മാറ്റങ്ങൾ വരുത്തിയത് വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയും വിദഗ്‌ധസമിതിയുടെ ശുപാർശകൾ പരിഗണിച്ചുമായിരുന്നു. ഈ നടപടികളുടെ ഭാഗമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28–-ാം സ്ഥാനത്തുനിന്ന്‌ ഒന്നാം സ്ഥാനത്തേക്ക് കേരളം വളർന്നത്. കേന്ദ്രസർക്കാരിന്റെ ഉദ്യം രജിസ്‌ട്രേഷനിൽ സംസ്ഥാനത്ത്‌ 2021ൽ 85,143 എംഎസ്എംഇകളായിരുന്നെങ്കിൽ 23ൽ 16,71,113 ആയും 2026ൽ 23,71,533 ആയും ഉയർന്നു. ഇൻവെസ്‌റ്റ്‌ കേരള ഗ്ലോബൽ സമ്മിറ്റിലൂടെ 58,000 കോടി രൂപയുടെ നിക്ഷേപങ്ങൾ യാഥാർഥ്യമാകുന്നതിലേക്ക് എത്തി. ഈ സർക്കാർ കൃത്യമായ മോണിറ്ററിങ്ങും പിന്തുണയും നൽകിയാൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ യാഥാർഥ്യമാക്കാൻ കേരളത്തിന് കഴിയും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ വകുപ്പിന്റെതന്നെ ഡാഷ് ബോർഡിൽ ലഭ്യമാണ്.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.