സർക്കാർ രൂപീകരിച്ച ആരോഗ്യ ടാസ്‌ക് ഫോഴ്‌സിൽ യുപി മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ ഉൾപ്പെടുത്തിയത് ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിന്റെ ആവശ്യം കേരളത്തെക്കാൾ നന്നായി അറിയുന്നത് മഹാരാഷ്ട്രയിലെയും യുപിയിലെയും ചിലർക്കാണോ? ദീപക് സിംഗാൾ ആരോഗ്യ മേഖലയിൽ എന്ത് പ്രവർത്തനമാണ് നടത്തിയത്?
യുപി മുൻ ചീഫ് സെക്രട്ടറിയെ കുറിച്ച് മുഖ്യമന്ത്രി തന്നെ ചില വിശേഷണങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഉദ്യമം സ്വകാര്യ മേഖലയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. അത് മുഖ്യമന്ത്രി മറച്ചുവെച്ചുകൊണ്ടാണ് മറുപടി നൽകിയത്. ദീപക് സിംഗാളിന്റെ സർവീസ് കാലത്ത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് എന്ത് പ്രവർത്തനമാണ് നടത്തിയത്? കച്ചവട താത്പര്യമാണ് അദ്ദേഹത്തിന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള ഏക ബന്ധം. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് സമിതിയിൽ വയ്ക്കുമ്പോൾ സ്വാഭാവികമായും ആശങ്ക ഉണ്ടാകും. ഇത്തരക്കാരെ വെച്ച് ആരോഗ്യ നയം രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ ലക്ഷ്യം എന്താണ്?
