Skip to main content

യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ പച്ചയായി ജനങ്ങളെ കബളിപ്പിക്കുകയാണ്‌

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ പിന്‍വാങ്ങി, പൊതുസമ്പത്ത്‌ തന്നെ സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതുന്നതിന്‌ ലക്ഷ്യമിടുന്ന യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ പച്ചയായി ജനങ്ങളെ കബളിപ്പിക്കുകയാണ്‌. അടിസ്ഥാന ജനവിഭാഗങ്ങളെയും പരമ്പരാഗത വ്യവസായ തൊഴിലാളികളെയും അടക്കം അവഗണിക്കുകയാണ്‌ ബജറ്റില്‍. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലാളികളെയും കൈയൊഴിഞ്ഞു.

സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്ക്‌ ആക്കം പകരുന്ന നിര്‍ദ്ദേശങ്ങളാണ്‌ ബജറ്റിലുള്ളത്‌. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം സ്വകാര്യവല്‍ക്കരണത്തിനാണ്‌ ഊന്നല്‍. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്നതിന്റെ സൂചനകളും ബജറ്റിലുണ്ട്‌. വന്‍ പദ്ധതികളുടെ പേരു പറയുകയും തുക അനുവദിക്കാതിരിക്കുകയും ചെയ്‌ത്‌ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമവും കാണാം.

ലൈഫ്‌, ക്ഷേമപെന്‍ഷന്‍, സ്‌ത്രീസുരക്ഷാ പദ്ധതി, കണക്ട്‌ ടു വര്‍ക്ക്‌ തുടങ്ങിയ പദ്ധതികളില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിയ കാര്യങ്ങളും പുതിയ പേരുകളില്‍ അവതരിപ്പിക്കുന്ന മായാജാലവും ബജറ്റില്‍ കാണാം. എസ്‌.സി - എസ്‌.ടി മേഖലയ്‌ക്കുള്ള വിഹിതം വര്‍ധിപ്പിച്ചു എന്നതടക്കമുള്ള വാദങ്ങള്‍ വസ്‌തുതാവിരുദ്ധമാണ്‌. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല എന്നത്‌ അമ്പരിപ്പിക്കുന്നതാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.