Skip to main content

ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു

ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു. ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ നിർദേശത്തിനെതിരെ പൊതുജനാഭിപ്രായം ഉയർത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും മറ്റ്‌ അവശ്യവസ്‌തുക്കളുടെയും വർധിച്ചുവരുന്ന വില, തൊഴിലില്ലായ്‌മയും അടിസ്ഥാനസേവനങ്ങളുടെ സ്വകാര്യവൽക്കരണവും, സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നീ വിഷയങ്ങളാണ്‌ പ്രചാരണവാരത്തിൽ ഉയർത്തുക.

പാർലമെന്റ്‌, നിയമസഭകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ ഒരേ സമയം തെരഞ്ഞെടുപ്പ്‌ നടത്താനുള്ള നീക്കം പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും. പാർലമെന്റിനും നിയമസഭകൾക്കും അഞ്ച്‌ വർഷ കാലാവധി എന്ന ഭരണഘടനാ ലംഘനമാണിത്‌. ഇതുവഴി എല്ലാ അധികാരവും ഒരു നേതാവിൽ നിക്ഷിപ്‌തമാക്കുന്ന കേന്ദ്രീകൃത ജനാധിപത്യ സംവിധാനം നിലവിൽവരികയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെയും അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യും.

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പനവില ഉടൻ കുറയ്‌ക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കൊല്ലം ഏപ്രിലിനുശേഷം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 18 ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കുന്നത്‌ മോദിസർക്കാർ ഇടപെട്ട്‌ വിലക്കി. ഉയർന്ന ഇന്ധനവില എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിന്‌ ഇടയാക്കി. ഇലക്ടറൽ ബോണ്ട്‌ പദ്ധതി വഴി പണം തട്ടിയെടുത്തെന്ന പരാതിയിൽ ധനമന്ത്രി നിർമല സീതാരാമനെതിരെ ബംഗളൂരു പ്രത്യേക കോടതിയുടെ നിർദേശപ്രകാരം എടുത്ത കേസിൽ ശരിയായ അന്വേഷണം വേണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.