Skip to main content

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ മാധ്യമങ്ങളുടെ നുണ പ്രചരണം

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നത്. കേന്ദ്രം എന്തുകൊണ്ട്‌ സഹായിക്കുന്നില്ല എന്ന ചർച്ച ഉയരാതിരിക്കാനും കേന്ദ്രസർക്കാരിനെ സഹായിക്കാനുമാണ്‌ മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുന്നതും അത്‌ പ്രതിപക്ഷം ഏറ്റെടുക്കുന്നതും.

വാർത്ത തെറ്റായി നൽകുന്നതും സർക്കാരിനെ അതിന്റെ പേരിൽ ആക്രമിക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. 50 ദിവസം കാത്തിരുന്നശേഷമാണ് വ്യാജനിർമിതി പുറത്തുവിട്ടത്. പ്രധാനമന്ത്രി വന്നുപോയിട്ട് എത്ര ദിവസമായി? അഞ്ഞൂറിലധികം പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിൽ ചില്ലിക്കാശ് കേന്ദ്രം നൽകിയോ? കേന്ദ്ര സഹായം തടസ്സപ്പെടണം എന്നാഗ്രഹിക്കുന്നവരുടെ വാദങ്ങളാണ് ഇതിനുപിന്നിൽ. രാഷ്ട്രീയമാകാം, ഇടതുപക്ഷത്തോട്‌ വിയോജിപ്പുമാകാം. പക്ഷേ, അത് ദുരന്തബാധിതരോട് ക്രൂരത കാണിച്ചുകൊണ്ടാകരുത്‌. ഇപ്പോൾ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്ന്‌ മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്‌. എന്നിട്ടും മാധ്യമങ്ങൾ തിരുത്തുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.