Skip to main content

7 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത് 3 ലക്ഷം പട്ടയങ്ങൾ 

അഞ്ച് വർഷങ്ങൾ കൊണ്ട് ഭൂരഹിതരില്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. റവന്യു വകുപ്പ് നടപ്പാക്കുന്ന പട്ടയമേളകൾ വഴി എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ആ ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം കുതിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ അനുവദിച്ച പട്ടയങ്ങളും ആദിവാസി വിഭാഗങ്ങൾക്കുള്ള വനാവകാശ രേഖകളും അവകാശികൾക്ക് വിതരണം ചെയ്തു. 1795 കുടുംബങ്ങൾക്ക് പട്ടയവും 1361 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ രേഖയുമാണ് ഇന്ന് നൽകിയത്. ഇതോടെ ജില്ലയിൽ 3156 കുടുംബങ്ങൾ സ്വന്തം ഭൂമി എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്.

കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,77,011ത്തിലധികം പട്ടയങ്ങളും ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ 54,535 പട്ടയങ്ങളുമാണ് സംസ്‌ഥാനത്ത് ആകെ വിതരണം ചെയ്തത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന പട്ടയങ്ങൾ കൂടെ കണക്കാക്കുമ്പോൾ (67,069) രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ 1,21,604 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. ജില്ലകളിലെ പട്ടയമേളകളിൽവെച്ച് ഇവ വിതരണം ചെയ്തുവരികയാണ്. തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിൽ ഇത്‌ പൂർത്തിയാക്കി. മറ്റിടങ്ങളിലും വരുന്ന ദിവസങ്ങളിൽ പട്ടയവിതരണം നടക്കും. ഇതുൾപ്പെടെ 2016 മുതൽ ആകെ മൂന്നുലക്ഷത്തോളം പട്ടയങ്ങളാണ് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത്. കേരളത്തിലെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും ഭൂമിയുടെ രേഖയും നൽകുക എന്നതാണ്‌ സർക്കാരിന്റെ ലക്ഷ്യം. അർഹരായ മുഴുവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള സംവിധാനമായി പട്ടയ മിഷൻ ആരംഭിച്ചതും ഇതേ ലക്ഷ്യം മുൻനിർത്തിയാണ്.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.