Skip to main content

നവകേരളത്തിലേക്ക് നടന്നു നീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും

സഖാവ് ഇ കെ നായനാരുടെ പത്തൊൻപതാം ഓർമ്മദിനമാണിന്ന്. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. ജനകീയതയുടെ ആൾരൂപമായ നായനാർ പാർടി ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും വിട്ടുവീഴ്ചയില്ലാതെ നിറവേറ്റി. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഇന്നത്തെ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, സഖാവ് നായനാർ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ സമരം ചെയ്തു. 1939 ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം പിന്നീട് മൊറാഴ, കയ്യൂര്‍ സമരങ്ങളിൽ പങ്കെടുത്തു. സഖാവിന്റെ ജീവിതം കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന് പുതിയ മാനം നൽകിയ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടത് നായനാർ മുഖ്യമന്ത്രിയായ കാലത്താണ്. സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ, ക്ഷേമപെൻഷനുകൾ തുടങ്ങിയ ജനകീയ ഇടപെടലുകളെല്ലാം തന്നെ ഭരണാധികാരി എന്ന നിലയിൽ ഇകെ നായനാരുടെ ദീർഘവീക്ഷണം എടുത്തുകാട്ടുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്ക്നോപാർക്ക് തിരുവനന്തപുരത്ത് തുടങ്ങിയതും നായനാർ സർക്കാരിന്റെ കാലത്താണ്. നവകേരളത്തിലേക്ക് നടന്നുനീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും.


 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.