Skip to main content

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നത് എൽഡിഎഫ്‌ സർക്കാരിന് അഭിമാനം

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ അഭിമാനമായി കാണുന്നത്. ക്ഷേമപദ്ധതികൾക്ക്‌ തുടക്കം കുറിച്ചപ്പോൾ ശക്തമായ എതിർപ്പാണുയർന്നത്‌. പ്രത്യുൽപാദനപരമല്ലെന്നായിരുന്നു വിമർശനം. ഇത്തരത്തിൽ പെൻഷൻ കൊടുത്തുകൂടായെന്നും പറഞ്ഞു.

കേരളം രാജ്യത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌ നാം നടപ്പാക്കുന്ന പദ്ധതികൾ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌മാണ്‌ എന്നതിലാണ്‌. വികസനത്തിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ നടപ്പാക്കുന്നു. അതിന്റെ അനുഭവത്തിലാണ്‌ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്‌. 2016ന്‌ മുമ്പ്‌ കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങിനെയായിരുന്നുവെന്ന്‌ മറന്നുകൂട. 600 രൂപയുടെ ക്ഷേമപെൻഷൻ വലിയ കുടിശികയായി കിട്ടാത്ത ഹതഭാഗ്യരുണ്ടായിരുന്നു. പെൻഷൻ തുക ലഭിക്കാതെ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. പെൻഷൻ സംബന്ധിച്ച്‌ വല്ലാത്ത ഉൽകണ്‌ഠയുണ്ടായിരുന്നു.

എൽഡിഎഫ്‌ സർക്കാർ പെൻഷൻ കുടിശിക തീർത്തു. പ്രതിമാസ പെൻഷൻ 1600 രൂപയാക്കി. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ ക്ഷേമ പെൻഷൻ പ്രധാനഭാഗമായിരുന്നു. രാജ്യത്ത്‌ ചരിത്രത്തിലാദ്യമായി എല്ലാവർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങളെ അറിയിച്ച്‌ കൊണ്ടിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുപാട്‌ വാഗ്‌ദാനങ്ങളുണ്ടാകുമെന്നും അത്‌ നടപ്പാക്കാനുള്ളതല്ലെന്നുമാണ്‌ വലതുപക്ഷത്തിന്റെ നിലപാട്‌. എന്നാൽ എൽഡിഎഫ്‌ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ 580ഉം നടപ്പാക്കി കാണിച്ചു.

ചില വിഭാഗങ്ങൾക്ക്‌ നാമമാത്രമായി നൽകുന്ന ക്ഷേമ പെൻഷൻ വിഹിതം ബാങ്ക്‌ വഴി നേരിട്ട്‌ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എങ്ങിനെ നടപ്പാകുമെന്ന്‌ കണ്ടറിയണം. ക്ഷേമ ആനുകൂല്യങ്ങളിൽ ചില വിഭാഗങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നാമമാത്രമായ സഹായം നൽകുന്നുണ്ട്‌. ഇത്‌ ചേർത്താണ്‌ സംസ്ഥാന സർക്കാർ 1600 രൂപ നൽകുന്നത്‌. കേന്ദ്രവിഹിതമായി 300 കോടി രൂപ സംസ്ഥാന സർക്കാരിന്‌ കുടിശികയായി നൽകാനുണ്ട്‌. കേന്ദ്രം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ 1600 രൂപയും നൽകി. സർക്കാരിന്‌ തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയക്കുമോ. ഭാവിയിൽ ഇത്‌ ഇല്ലാതാകുമോയെന്ന്‌ ആശങ്കയുമുണ്ട്‌.

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.