Skip to main content

ആശാ പ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ കേരളത്തിൽ

ഇന്നത്തെ മനോരമയുടെ പ്രൊപ്പഗണ്ട കഥ ആശാ വർക്കേഴ്സിനെക്കുറിച്ചാണ്. “62-ാം വയസിൽ വെറും കൈയോടെ വിരമിക്കൽ ആശകൾക്കു നിരാശ” എന്നാണു തലക്കെട്ട്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം.”

ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപയാണ് കിട്ടുന്നത്. കേരളത്തിൽ 9000 രൂപ. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം.

ഇതൊരു തർക്കുത്തരം മാത്രമാണെന്നതു ശരി. ആശാ പ്രവർത്തകർക്കു ശമ്പളം വർദ്ധിപ്പിക്കേണ്ടതുണ്ട്. പെൻഷനും വേണം. വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 500 രൂപയായിരുന്നു ഹോണറേറിയം. അത് 1500 രൂപയായി ഉയർത്തി. 5 വർഷം കഴിഞ്ഞ് പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു രൂപയുടെ വർദ്ധനവുപോലും യുഡിഎഫ് നൽകിയിരുന്നില്ല. സിഐറ്റിയുവിന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകർ സമരം ചെയ്തു. 6000 രൂപയായി വർദ്ധിപ്പിക്കാൻ ഒത്തുതീർപ്പുണ്ടാക്കി. പടിപടിയായി ഹോണറേറിയം 6000 രൂപയായി. 2000 രൂപ കേന്ദ്ര സർക്കാരിന്റെ അലവൻസ്. ഏതാണ്ട് 1000 രൂപ ഇൻസെന്റീവ്. അങ്ങനെ 9000 രൂപ.

മനോരമ പത്രം പരാമർശിക്കാത്ത ഒരു കാര്യം കേന്ദ്ര സർക്കാരിന്റെ 2000 രൂപയുടെ അനീതിയാണ്. 2007ൽ തുടങ്ങിയ ഒരു കേന്ദ്ര സ്കീമാണ് ഇപ്പോഴത്തെ നാഷണൽ ഹെൽത്ത് മിഷൻ. ഇന്ത്യാ രാജ്യത്ത് ആകമാനം പത്ത് ലക്ഷത്തിലേറെ ആശാ തൊഴിലാളികളുണ്ട്. അങ്കണവാടി തൊഴിലാളികൾക്കു നൽകുന്ന ആനുകൂല്യം പോലും ആശാ തൊഴിലാളികൾക്ക് നൽകാൻ കേന്ദ്രം തയ്യാറല്ല. ഇതിനെതിരെ കൈ ചൂണ്ടാനല്ല സംസ്ഥാന സർക്കാരിനെ എങ്ങനെ ഇകഴ്ത്താം എന്നതിലാണ് മനോരമയുടെ ശ്രദ്ധ.

6000 രൂപ ഹോണറേറിയം സമരം ചെയ്തു നേടിയതാണ്. ഇനിയുള്ള വർദ്ധനയും സമരം ചെയ്തുതന്നെ നേടും. കേന്ദ്ര വിവേചനംമൂലം സംസ്ഥാന സർക്കാർ നേരിടുന്ന ഇന്നത്തെ പ്രതിസന്ധികൊണ്ട് വർദ്ധനവ് വരുത്തുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, വർദ്ധനവ് നൽകുന്നതിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. അഞ്ച് വർഷം ഭരിച്ചിട്ട് ഒരു രൂപ വർദ്ധനവ് നൽകാൻ കഴിയാത്ത യുഡിഎഫ് ഇപ്പോൾ വക്കാലത്ത് എടുത്തിട്ടുള്ളതിന്റെ ലക്ഷ്യം എന്തെന്ന് ഏവർക്കും അറിയാം.

ആശാ വർക്കർമാർക്ക് വിരമിക്കൽ തുകയല്ല, പെൻഷനാണ് വേണ്ടത്. ഇപ്പോൾ അങ്കണവാടി തൊഴിലാളികൾക്ക് ക്ഷേമനിധിയുണ്ട്. സ്കീം വർക്കേഴ്സിന് എല്ലാവർക്കുംകൂടി ഒരു പൊതുക്ഷേമനിധിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുവഴി അവർക്ക് എല്ലാവർക്കും പെൻഷനും ഉറപ്പുവരുത്താനാകും.


 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.