Skip to main content

അമിതാധികാരത്തിന്റെ സ്വരം ഇന്ത്യയിൽ ശക്തിപ്പെടുന്നു തീവ്രഹിന്ദുത്വ അജൻഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുകയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യം ഭരിക്കുന്നവർ താൽപര്യപ്പെടുന്നില്ല

രാജ്യത്ത്‌ അമിതാധികാരത്തിന്റെ സ്വരം ശക്തിപ്പെട്ടുവരികയാണ്. തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പരിരക്ഷിക്കേണ്ടവർതന്നെ തകർക്കാൻ ശ്രമിക്കുകയാണ്.

ആശങ്കാജനകവും അപകടകരവുമായ അവസ്ഥയാണ്‌ എല്ലാ മേഖലയിലും. വിദ്യാഭ്യാസം, പാർലമെന്ററി സംവിധാനം, സംസ്‌കാരം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിലെല്ലാം സംഘപരിവാർ ഇടപെടുകയാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ട വേദിയാണ്‌ പാർലമെന്റ്‌. അവിടെ നിയമനിർമാണങ്ങൾക്കൊപ്പം സാധാരണക്കാരുടെ വിഷയങ്ങളും ഗൗരവപൂർവം ചർച്ചചെയ്യപ്പെടാറുണ്ട്‌. എന്നാൽ ഇന്ന്‌ ആ അവസ്ഥ മാറി. പലപ്പോഴും പാർലമെന്റിനെ കാഴ്‌ചക്കാരാക്കി കേന്ദ്ര സർക്കാർ സംഘപരിവാർ അജന്‍ഡകൾ നടപ്പാക്കുകയാണ്‌. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഭരിക്കുന്നവർ താൽപ്പര്യപ്പെടുന്നില്ല. ഏകപക്ഷീയമായ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌.

രാജ്യത്തെ ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുകയാണ്‌. പട്ടിണിയിൽ രാജ്യം മുൻപന്തിയിലാണ്‌. രാജ്യം വൻതകർച്ചയിലായപ്പോഴും രക്ഷപ്പെട്ടത്‌ ശതകോടീശ്വരന്മാർ മാത്രമാണ്‌. ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട്‌ ബുൾഡോസർ വച്ച്‌ തകർക്കുന്നു. അതിന്‌ സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ്‌ ബിജെപി. രാജ്യത്ത്‌ വിദ്വേഷത്തിന്റെ അളവ്‌ വർധിപ്പിക്കാനാണ്‌ ബിജെപി ശ്രമം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ഹനിക്കുകയാണ്‌ കേന്ദ്രം. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ രൂപപ്പെട്ടുവരുന്നത്‌.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം മോശമാണെന്ന്‌ ബോധപൂർവം പ്രചരിപ്പിക്കുന്നു. ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന്‌ മുൻപന്തിയിലുണ്ട്‌. നമ്മുടെ സംസ്ഥാനത്തിന്റെ മികവിനെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.