Skip to main content

മഹാരാഷ്ട വൈദ്യുതി പ്രക്ഷോഭം തൊഴിലാളി ഐക്യത്തിന്റെ മഹത്തായ വിജയം

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ തൊഴിലാളികളും ജീവനക്കാരും നടത്തിവന്ന പ്രക്ഷോഭത്തിന്‌ ഉജ്വല വിജയം.

ലക്ഷത്തിലധികം വരുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും എഞ്ചിനിയർമാരുടെയും 72 മണിക്കൂർ സൂചനാ പണിമുടക്കിന് മുൻപിൽ ഷിൻഡെ സർക്കാർ മുട്ടുമടക്കി. സ്വകാര്യ വത്കരണത്തിന്റെ പേരിൽ വൈദ്യുതി വിതരണ മേഖല അദാനി പവറിനു നൽകാനായിരുന്നു സർക്കാർ നീക്കം. എസ്മ പ്രയോഗിച്ചും യുപി ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിലാളികളെ ഇറക്കിയും സമരത്തെ നേരിടാൻ സർക്കാർ ശ്രമിച്ചുവെങ്കിലും തൊഴിലാളികളുടെ ഇച്ഛശക്തിക്ക് മുൻപിൽ അവയൊന്നും വിലപ്പോയില്ല.

ചൊവ്വാഴ്ച അർധരാത്രി മുതലാണ് വൈദ്യുതി മേഖലയിലെ 31 സംഘടനകൾ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രക്ഷോഭം ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ചർച്ചക്ക് തയാറായ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തർപ്രദേശ്, കാശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലും വൈദ്യുതി സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിച്ചിരുന്നു. തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാൽ സ്വകാര്യവൽക്കരണ–ജനവിരുദ്ധ നയങ്ങളിൽനിന്ന്‌ സർക്കാരിന്‌ പിന്മാറേണ്ടിവരുമെന്നാണ്‌ മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്‌ വ്യക്തമാക്കുന്നത്‌.

വിതരണ മേഖല സ്വകാര്യ വത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മോദി സർക്കാരിന് മഹാരാഷ്ട്രയിലെ പ്രക്ഷോഭ വിജയം വലിയ തിരിച്ചടിയാണ്. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളിന്മേലുള്ള കൈ കടത്തലാണ് കരട് വൈദ്യുത ചട്ടഭേദഗതി. സമവർത്തി പട്ടികയിൽ ഉൾപ്പെട്ട വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം നടപടികൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ദുർബലപ്പെടുത്തും.

2003ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ റഗുലേററ്ററി കമീഷനുകൾ മൂന്നുമാസം കൂടുമ്പോൾ നൽകുന്ന അധികനിരക്കിനുള്ള അപേക്ഷയിൽ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം തേടുകയും തുടർന്ന് നീതിയുക്തമായ നിരക്ക്‌ നിശ്ചയിക്കാൻ അനുവാദം നൽകുകയുമാണ് ചെയ്തിരുന്നത്. പുതിയ ചട്ടഭേഗദഗതിപ്രകാരം ഇനി കമ്പനികൾക്ക്‌ മാസംതോറും നിരക്ക്‌ നിശ്ചയിച്ച്‌ ഈടാക്കാം.

മറ്റൊരു ഭേദഗതി സ്വകാര്യ കമ്പനികളും വിതരണ കമ്പനികളുമായുള്ള തർക്കം 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ പരിഹരിച്ചില്ലെങ്കിൽ പരാതിക്കാർക്ക്‌ നേരിട്ട്‌ കേന്ദ്ര ഇലക്ട്രിസിറ്റി അപലറ്റ്‌ ട്രിബ്യൂണലിനെ സമീപിക്കാമെന്നതാന്. ഇത് നിലവിലെ കേന്ദ്ര നിയമത്തിനെതിരായതും സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമീഷനുകളുടെയും അധികാരമില്ലാതാക്കുന്ന ഭേദഗതിയാണ്. പുനരുപയോഗ ഊർജത്തിന്‌ ‘പൂൾഡ്‌ താരിഫ്‌’ ഏർപ്പെടുത്തിയതുമാത്രമാണ്‌ ഭേദഗതിയിൽ ഗുണഭോക്താവിന്‌ എന്തെങ്കിലും ഗുണം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.