Skip to main content

മാധ്യമ രംഗം വ്യാജ വ്യാജ പൊതു ജനസമ്മതി നിർമ്മാണ മേഖലയായി മാറി

വ്യാജ പൊതുജനസമ്മതി നിർമ്മാണ മേഖലയായി മാധ്യമ രംഗം മാറി. മാധ്യമങ്ങളുടെ ഈ നിലപാട് ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി മാറും. മാധ്യമ മേഖലയിലെ 90 ശതമാനവും ഏതാനും കുത്തകകളുടെ കൈകളിലാണ്. അവരുടെ താൽപ്പര്യമനുസരിച്ച് പൊതുജന നിർമ്മിതി കേന്ദ്രമായാണ് ഇത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് കേരളത്തിലെ മാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും മുഖമുദ്ര. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും അവരുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരുകൾക്കെതിരെയുള്ള ഇവരുടെ പ്രേരണയിൽ തുടങ്ങിയ പല സമരങ്ങളും എന്നാൽ പൊളിഞ്ഞുപോയ്. കുത്തക മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങളെ മറികടന്നാണ്‌ കേരളത്തിൽ ദേശാഭിമാനി ദിനപത്രം പ്രചരിച്ചത്. നമ്മുടെ പൊതു ഇടങ്ങളാണ് ഇത്തരം പ്രതിലോമ ശക്തികൾക്കും വ്യാജ പ്രചാരണങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരുന്നത്. വായനശാലകളും ചായക്കടകളും മുറുക്കാൻ കടകളിലൂടെയും സാധാരണക്കാരായ തൊഴിലാളികൾ ഇത്തരക്കാർക്ക് തക്കതായ മറുപടി നൽകിയിരുന്നു. അവിടങ്ങളിലൊക്കെ അവർക്ക് ഊർജമായത് ദേശാഭിമാനി ആയിരുന്നു. അത്തരം പൊതു ഇടങ്ങൾ ഇന്ന് ഇല്ലാതാകുന്നു. അത് തിരിച്ചുപിടിക്കാൻ ശ്രമം ഉണ്ടാകണം. സൈബർ ഇടമായി പുതിയ കാലത്തെ പൊതു ഇടം. അവിടെയും പ്രതിലോമ രാഷ്ട്രീയത്തിന് മറുപടി പറയാൻ ദേശാഭിമാനിതന്നെയാണ് ഊർജം. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെ പ്രസക്തി ഇന്ന് മറ്റ് എന്നത്തെക്കാളും ഏറിയിട്ടുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.