Skip to main content

മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിർദേശിച്ച ഭേദഗതികൾ പിൻവലിക്കണം സ. സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ കത്തയച്ചു

മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിർദേശിച്ച ഭേദഗതികൾ പിൻവലിക്കണം. അനാവശ്യ ഭേദഗതികളാണ്‌ കമീഷൻ നിർദേശിക്കുന്നത്‌. ഭരണഘടനയുടെ 324-ാം വകുപ്പുപ്രകാരം തെരഞ്ഞെടുപ്പുകളുടെ സംവിധാനം, മേൽനോട്ടം, നിയന്ത്രണം എന്നിവയാണ്‌ കമീഷന്റെ ചുമതലകൾ.

തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്ന മാർഗം രാഷ്‌ട്രീയപാർടികൾ വെളിപ്പെടുത്തണമെന്ന്‌ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അധികാരപരിധിയിൽ വരുന്നതല്ല. ‘‘ധനകാര്യ സുസ്ഥിരത’’ സംബന്ധിച്ച്‌ രാഷ്‌ട്രീയവും നയപരവുമായ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉണ്ടാകാം. ഉദാഹരണത്തിന്‌ ധനകമ്മി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന്‌ ശതമാനം കവിയരുതെന്ന്‌ വ്യവസ്ഥ ചെയ്യുന്നതിനോട്‌ സിപിഐ എം യോജിക്കുന്നില്ല. ധനപരമായ യാഥാസ്ഥിതിക ആശയങ്ങൾക്ക്‌ ബദലുകളുണ്ട്‌. സുബ്രഹ്‌മണ്യം ബാലാജി കേസിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പ്രായോഗികസാധുത വിലയിരുത്തേണ്ടത്‌ ജനങ്ങളാണെന്ന്‌ കമീഷൻ ചൂണ്ടിക്കാട്ടി. കമീഷൻ നിലപാട്‌ മാറ്റിയത്‌ അത്ഭുതകരമാണ്‌.

തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്‌ദാനങ്ങൾ ചെയ്യുന്നതിനെതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ഈ അവസരത്തിൽ രാഷ്‌ട്രീയപാർടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കമീഷന്റെ ഭേദഗതി ശുപാർശ ആവശ്യമില്ലാത്ത നടപടിയാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.