കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം 648 കിലോ ലിറ്ററിൽ നിന്നും ഇരട്ടിയോളം വർധിപ്പിച്ച് 1248 കിലോ ലിറ്റർ ആക്കി എന്ന് പറഞ്ഞ് കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ച് ശ്രീ. സുരേഷ് ഗോപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. ചരിത്രപരമായ വർദ്ധനവ് എന്നാണ് അദ്ദേഹം മേനി പറഞ്ഞത്.
