വടക്കേയറ്റമായ മഞ്ചേശ്വരം മുതല്‍ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് ഇന്ന് പൂര്‍ത്തിയാക്കുകയാണ്. 'നവകേരള സദസ്സ്' എന്ന ഈ ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിര്‍വ്വഹണ ചരിത്രത്തിലെ അത്യപൂര്‍വ്വമായ അധ്യായമായി മാറിയിരിക്കുന്നു.
