ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പാണ്. പദ്ധതിക്കായി കേന്ദ്രം നൽകിയത് തുച്ഛമായ സഹായമാണ്. എന്നിട്ടാണ് പദ്ധതിയിൽ കേന്ദ്രത്തിന്റെ ലോഗോ വെക്കാൻ പറയുന്നത്. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
