Skip to main content

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും നാടിന്റെയാകെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു

മനുഷ്യ മനസാക്ഷിയെയാകെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾക്കാണ് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സാക്ഷ്യം വഹിച്ചത്. അഞ്ചു പേർ ക്രൂരമായും മൃഗീയമായും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. ഒപ്പമുണ്ടായിരുന്നവരുടെ അകാല വിയോഗത്തിൽ നടുക്കം വിട്ടുമാറാതെ വെഞ്ഞാറമൂട് വിറങ്ങലിച്ച് നിൽക്കുകയാണ്. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ഒരു നാടിന്റെയാകെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ. അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ കൊലപാതകം നടത്തിയ യുവാവ് വിഷം കഴിച്ച് ആശുപത്രിയിലാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മാതാവും ചികിത്സയിലാണ്. ഈ നിഷ്ഠൂര കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ ദുരൂഹതയും സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇനിയും ഇത്തരം ക്രൂരതകൾ നമുക്കുചുറ്റും ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടൽ സമൂഹത്തിൽ നിന്നാകെ ഉയർന്നുവരേണ്ടതുണ്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.