സഖാവ് കെ കുഞ്ഞിരാമന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സഖാവിന്റെ സ്മൃതിമണ്ഡപം ചെറുവത്തൂർ കാരിയിൽ ഉദ്ഘാടനം ചെയ്തു. സ. കെ കുഞ്ഞിരാമൻ അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു.
സഖാവ് കെ കുഞ്ഞിരാമന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സഖാവിന്റെ സ്മൃതിമണ്ഡപം ചെറുവത്തൂർ കാരിയിൽ ഉദ്ഘാടനം ചെയ്തു. സ. കെ കുഞ്ഞിരാമൻ അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു.
ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ് ഉപയോഗിക്കുകയായിരുന്നു. ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ് കോൺഗ്രസ്. കോൺഗ്രസ് അണികളിൽതന്നെ ഇത് വലിയ പ്രശ്നത്തിനിടയാക്കിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിൽ കോൺഗ്രസ് നടപ്പാക്കുന്ന അതേ രീതി ഇവിടെയും പ്രയോഗിക്കുന്നു.
കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്. അതിന്റെ പഞ്ചായത്ത് തല പതിപ്പാണ് മറ്റത്തൂരിൽ നടന്നത്.
കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ സിപിഐ എം നേതാക്കൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്തയ്ക്ക് എതിരായി സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പത്രകുറിപ്പ് ഇറക്കി.
ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല.