Skip to main content

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട. കേന്ദ്ര സർക്കാർ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സർക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വർദ്ധിച്ചിട്ടുമില്ല. ഈ ഒറ്റകാര്യം മതി ഇന്നത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് തിരിച്ചറിയാൻ.

​സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് ഗവർണർ പറയുന്നത്. ഗവർണർ 360-ാം വകുപ്പ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട. ഇന്ത്യയിൽ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല. പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാനാണ് ഗവർണറുടെ ശ്രമം. നടപടിയെ സർവശക്തിയുമുപയോഗിച്ച് ചെറുക്കും. ഭീഷണിയൊന്നും കേരളത്തിൽ വിലപ്പോവില്ല. ഇത് തീക്കളിയാണ്. കേരള ജനത ഈ നീക്കത്തെ അതി ശക്തമായി ചെറുക്കുക തന്നെ ചെയ്യും.

​ഗവർണറുടെ ഓരോ നീക്കവും വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ ​ഗവർണർ നോമിനേറ്റ് ചെയ്തത് ആർസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരെയാണ്. സെനറ്റിലേക്കുള്ള നോമിനേഷൻ സാധാരണ​ഗതിയിൽ ചാൻസിലർ വൈസ് ചാൻസിലറോട് ആവശ്യപ്പെടുകയാണ് പതിവ്. എന്നാൽ ഇതുപോലെയൊരു നോമിനേഷൻ രാജ്യത്ത് എവിടെയും കണ്ടിട്ടുണ്ടാവില്ല.

യുഡിഎഫ് നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിൽ ആർഎസ്എസ് അനുകൂലമായ ഗവർണർക്കൊപ്പമാണോ കോൺഗ്രസ് നിലപാട് എന്നറിയാൻ താൽപര്യമുണ്ട്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.