Skip to main content

സഖാവ് ആനത്തലവട്ടം ആനന്ദന് അന്ത്യാഭിവാദ്യങ്ങൾ

സഖാവ് ആനത്തലവട്ടം ആനന്ദൻ അടിമുടി തൊഴിലാളിവർഗ രാഷ്ട്രീയമാണ്. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉൾക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളും ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെടുത്തുന്നതിന് കാരണമായിരുന്നു. ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് സഖാവ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തുന്നത്. പിന്നീട് എണ്ണമറ്റ തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ സഖാവ് പലവട്ടം ജയില്‍വാസവുമനുഭവിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു സഖാവിന്റെത്. ജനപ്രതിനിധിയെന്ന നിലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞതും സാധാരണ മനുഷ്യരോടുള്ള ഈ അചഞ്ചലമായ കൂറാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാൻ സഖാവ് ആനത്തലവട്ടം അവസാനശ്വാസം വരെ നിലകൊണ്ടു എന്നതാണ് അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രസക്തി. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലും സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് തുടങ്ങി ഉത്തരവാദിത്തം വഹിച്ച എല്ലാരംഗത്തും സഖാവിന്റെ പ്രവർത്തനങ്ങൾ അതുല്യമായിരുന്നു. തൊഴിലാളി വർഗ മുന്നേറ്റത്തിനായി എക്കാലവും ഉയർന്ന ആ ശബ്ദം ഞങ്ങൾക്ക് കരുത്താണ്. നിലപാടുകളുടെ തെളിമ ഞങ്ങൾക്ക് ആവേശമാണ്. വ്യക്തിപരമായും ആനത്തലവട്ടം അത്രയേറെ അടുത്ത ആത്മബന്ധം പുലർത്തിയ സഖാവാണ്. ആ സംഘടനാ പ്രവർത്തന മികവ് അടുത്തറിയുവാനും ഇടപെടലുകളിലെ കൃത്യത മനസ്സിലാക്കുവാനും സാധിച്ചുവെന്നത് വിലമതിക്കാനാവാത്ത അനുഭവമാണ്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും